CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 44 Minutes 37 Seconds Ago
Breaking Now

ലിംക ഓൾ യുകെ ബാറ്റ്മിന്റൻ ടൂർണമെന്റ് നാളെ

ലിവർപൂൾ- ലിംകയുടെ മൂന്നാമത് അഖില യുകെ ബാറ്റ്മിന്റൻ ടൂർണമെന്റ് നാളെ നടത്തപ്പെടുന്നു. വാശിയേറിയ പുരുഷ വിഭാഗം ഡബിൾസ് മത്സരത്തിൽ ഇത്തവണ 38 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരം അരങ്ങേറുന്നത്. നാളെ ശനി, ഏപ്രിൽ 30ന് രാവിലെ കൃത്യം 9 മണിക്ക് മത്സരങ്ങൾക്ക് നാന്ദികുറിക്കും. ലിംകയുടെ കൾച്ചറൽ പാർട്ട്‌ണർകൂടി ആയ ബ്രോട്ഗ്രീൻ ഇന്റെർണഷ്ണൽ സ്കൂളിന്റെ വിശാലമായ ബാറ്റ്മിന്റൻ കോർട്ടിൽ മത്സരങ്ങൾ ഒരേസമയം 4 കോർട്ടുകളിലായി നടക്കുന്നതാണ്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചേരുന്ന മിടുക്കന്മാരായ മത്സരാർത്ഥികൾ ലിവർപൂളിലെ മലയാളി കായിക പ്രേമികൾക്കായി നല്ല മത്സരങ്ങൾ കാഴ്ചവയ്ക്കും.


മൂന്നാമത് ലിംക ടൂർണമെന്റിനുള്ള എല്ലാവിധ ക്രമീകരണങ്ങളും പൂര്ത്തിയായി കഴിഞ്ഞുവെന്ന് ടൂർണമെന്റിൻറെ ചീഫ് കോർഡിനേറ്റർ ശ്രീ. ജേക്കബ്‌ വർഗ്ഗീസ് അറിയിച്ചു. അദ്ദേഹത്തോടൊപ്പം സണ്ണി ജേക്കബ്‌, ഡോൺ പോൾ, എബ്രഹാം ഫിലിപ്പ് എന്നിവരടങ്ങുന്ന ഒരു വലിയ കമ്മിറ്റി കഴിഞ്ഞ കുറെ മാസങ്ങളായി സജീവമായി പ്രവർത്തിച്ചുവരുന്നു. ലിംക ചെയർപേഴ്സൻ ബിജുമോൻ മാത്യു, സെക്രട്ടറി ജോബി ജോസഫ്‌, ട്രഷറർ തോമസ്‌ ഫിലിപ്പ് എന്നിവര് മത്സരത്തിനായുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. മത്സരങ്ങൾ 6 മണിക്ക് സമാപിക്കുന്നതും തുടർന്ന് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിൽ ലിംക ട്രോഫിക്ക് പുറമേ ഇതര പ്രസ്ഥാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്ന മത്സരവിജയികൾക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസും വിതരണം ചെയ്യുന്നതാണ്‌. വാശിയേറിയ മത്സരങ്ങൾ കാണുന്നതിനായി ലിവർപൂളിലെയും മറ്റ് ഇതര പ്രദേശങ്ങളിലേയും മലയാളി സമൂഹത്തെ ഹാർദ്ദവമായി ലിംക സ്വാഗതം ചെയ്യുന്നു

Venue: Broadgreen International School, Heliers Road, Oldswan, Liverpool L13 4DH 

വാര്ത്ത അയച്ചത്: തോമസുകുട്ടി ഫ്രാൻസീസ്  




കൂടുതല്‍വാര്‍ത്തകള്‍.