CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 6 Minutes 6 Seconds Ago
Breaking Now

സ്റ്റീവനേജിലെ "സർഗ്ഗം"ത്തിനു പുതിയ നേതൃത്വം

വിദേശ ജീവിതത്തിന്റെ വൈരുധ്യങ്ങൾക്ക് നടുവിൽ, മലയാള നാടിന്റെ തനിമയും ഒരുമയും കാത്തു സൂക്ഷിക്കുന്ന "സർഗ്ഗം" പൂർവാധികം ശക്തമായ നിലയിലേക്ക് കുതിക്കുന്നു . സംഘടനാ പാടവവും സുഹൃത്ത് ബന്ധങ്ങളുമുള്ള ഒരു പറ്റം യുവാക്കളാണ്  വരുന്ന പ്രവർത്തന വർഷം "സർഗ്ഗത്തെ" നയിക്കുന്നത് . 

കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡിയിൽ നിന്നും കർമകുശലരായ 13 പേർ ഉത്തരവാദിത്വം ഏറ്റെടുത്തു. ജോണി കല്ലടന്തിയിൽ (പ്രസിഡന്റ്‌), സിബി ഐസക് (വൈസ് പ്രസിഡന്റ്‌), റിച്ചി മാത്യു ( ജനറൽ സെക്രട്ടറി), ഷൈനി ബെന്നി (ജോയിന്റ് സെക്രട്ടറി ), തോമസ്‌ അഗസ്റ്റിൻ (ട്രഷറർ), അജയഘോഷ് കെ. മാനുവൽ, സിജോ ജോസ്, മെൽവിൻ ടോം, മനോജ്‌ സെബാസ്റ്റ്യൻ, ഡാനിയേൽ മാത്യു, സജീവ്‌ ദിവാകരൻ, സജി ഗോപാലൻ, ജിബിൻ തോമസ്‌ (കമ്മറ്റിയംഗങ്ങൾ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത് .




കൂടുതല്‍വാര്‍ത്തകള്‍.