മോനിപ്പള്ളി പ്രവാസി സംഗമത്തിന്റെ പത്താമത് ആഘോഷവേളയിൽ മലയാളി പ്രതിഭകളെ ആദരിക്കുന്നു. 3 ഇനം അവാർഡുകളാണ് ഈ വര്ഷം നല്കുന്നത്. യുകെയിൽ രാഷ്ട്രീയ സാമൂഹിക രംഗത്ത് മലയാളിയുടെ വ്യക്തിമുദ്ര പഠിപ്പിച്ച മലയാളി മുൻ ക്രോയിഡോൻ മേയറും ഇപ്പോഴത്തെ കൗൺസിലറുമായ മഞ്ജു ഷാഹുൽ ഹമീദ് മോനിപ്പള്ളി പ്രവാസിയുടെ സാമൂഹിക രാഷ്ട്രീയ രംഗത്തുള്ള അവാർഡിന് അർഹയായി. അതു പോലെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡിന് ഇപ്പോഴത്തെ യുക്മ പ്രസിഡന്റ് ഫ്രാൻസിസ് കവലക്കാട്ടിനെയും കലാസാഹിത്യ രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത ഗാനരചയിതാവ് റോയി കാഞ്ഞിരത്താനവും അർഹരായി.
മോനിപ്പള്ളി പ്രവാസിയുടെ ദശാബ്ദി ആഘോഷവേളയിൽ സ്വന്തം നാടിനു വേണ്ടിയും അതു പോലെ മറ്റു സംഘടനകളിൽ പ്രവർത്തിക്കുന്നവയും മറ്റു മലയാളികളുടെ പ്രവർത്തന മേഖലകളെയും വിലയിരുത്തിയാണ് അവരെ തിരഞ്ഞു പിടിച്ചു അഭിനന്ദിക്കുവാൻ ഈ കമ്മിറ്റി തീരുമാനിച്ചത്. ഇന്ന് (30/04/2016) ന് നടക്കുന്ന വാർഷികത്തിൽ ഇവരെ ആദരിക്കുന്നതാണ്.