CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 19 Minutes 24 Seconds Ago
Breaking Now

യുക്മ മിഡ്ലാണ്ട്‌സ് കായികമേള ,SMA ചാമ്പ്യന്‍മാര്‍ ,BCMC -യ്ക്ക് രണ്ടാം സ്ഥാനം

മലയാളികളുടെ കായിക മാമാങ്കത്തിന് ഇന്നലെ ബര്‍മിംഗ്ഹാമില്‍ കൊടിയിറങ്ങി. ആവേശം വാനോളമുയര്‍ന്ന മത്സരങ്ങള്‍ക്കൊടുവില്‍ സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്മാര്‍ക്കുള്ള ബിജു പി തോമസ്‌ മെമ്മോറിയൽ യുക്മ എവർറോളിംഗ് ട്രോഫി കരസ്ഥമാക്കി. മേളയിലെ കറുത്ത കുതിരകളായി മാറിയ ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിക്കാണ് രണ്ടാം സ്ഥാനക്കാര്‍ക്കുള്ള യുക്മ എവർറോളിംഗ് ട്രോഫി. ഏര്‍ഡിംഗ്ഡന്‍ മലയാളി അസോസിയേഷനാണ് മൂന്നാം സ്ഥാനം. ഏറെ ആവേശം നിറഞ്ഞ വടംവലി മത്സരത്തില്‍ ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി വിജയികളായി. വൂസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനാണ് രണ്ടാം സ്ഥാനം. ബര്‍ട്ടന്‍ ഓണ്‍ ട്രെന്‍റ് മൂന്നാം സ്ഥാനത്തെത്തി.


രാവിലെ പത്തര മണിയോടെ ആരംഭിച്ച മത്സരങ്ങള്‍ യുക്മ ദേശിയ പ്രസിഡന്റ്‌ ശ്രീ. ഫ്രാൻസിസ് മാത്യു കവളക്കാട്ട് ഉത്ഘാടനം നിര്‍വഹിച്ചു. ചില സമയങ്ങളില്‍ കാലാവസ്ഥ പ്രതികൂലമായി എങ്കിലും ആവേശം ഒട്ടും ചോരാതെ മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചപ്പോള്‍ കായികമേള എക്കാലത്തെയും വിജയങ്ങളില്‍ ഒന്നായി മാറി.

വിവിധ ഇനങ്ങളിലെ മത്സര വിജയികളുടെ ലിസ്റ്റും ചിത്രങ്ങളും അടങ്ങിയ വിശദമായ വാര്‍ത്ത പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.




കൂടുതല്‍വാര്‍ത്തകള്‍.