CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 55 Seconds Ago
Breaking Now

രണ്ടാമത് ലണ്ടന്‍ ഹിന്ദുമത പരിഷത്തിനു തുടക്കം .

ബ്രിട്ടനിലെ ആയിരക്കണക്കിന് ഹൈന്ദവ ജനത കാത്തിരുന്ന മുഹൂർത്തത്തിനു വിരാമാമമായി രണ്ടാമത് ലണ്ടന്‍ ഹിന്ദുമത പരിഷത്തിനു തുടക്കമായി. ഞായറാഴ്ച രാവിലെ 10മണിക്ക്  നടന്ന ഭക്തി നിര്‍ഭരമായ ചടങ്ങില്‍ ഗണപതി ഹവനത്തോടെ തുടങ്ങിയ ചടങ്ങുകള്‍ക്ക് 10.30നു ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ തെക്കുമുറി ഹരിദാസ് കൊടിയേറ്റ കര്‍മ്മം നിര്‍വ്വഹിച്ചു. ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഒട്ടുമിക്ക ഹിന്ദു സമാജങ്ങളുടെയും സഹകരണത്തോടെയാണ് ഹിന്ദുമത പരിഷത്തിന്നു കൊടിയേറിയത്.


വേദിയിൽ നിർമിച്ച താല്കാലിക ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിൽ ഉഷപൂജയും കൊടിപൂജയും നടത്തി, ശില്പി രാജൻ പന്തല്ലൂർ നിർമിച്ച കൊടിമരത്തിൽ ഈവർഷത്തെ ഹിന്ദുമത പരിഷത്തിനു കൊടിയേറി. 11 മണിമുതല്‍ വിവിധ കലാ സാംസ്കാരിക പരിപാടികൾ നടക്കും. കഥകളി, നൃത്തനൃത്ത്യങ്ങൾ തുടങ്ങി നിരവധി പരിപാടികൾ ആണ് രണ്ടാമത് ഹിന്ദുമത പരിഷത്തിൽ നടക്കുന്നത്. പരിഷത്തിൽ പങ്കെടുക്കാൻ വരുന്നവർക്ക് സൗജന്യമായി വിപുലമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. 

പരിഷത്തിലെ പ്രധാന പ്രഭാഷണം നടത്തുന്ന സ്വാമി ചിദാനന്ദപുരി ഇന്നലെ ലണ്ടനിൽ എത്തി. സ്വാമിജിക്ക് ഗാറ്റ്വിക്ക് എയര്‍പോര്‍ട്ടില്‍   വിവിധ ഹൈന്ദവ സമാജങ്ങളുടെ നേതൃത്വത്തില്‍ ഉജ്വലമായ വരവേല്പ്പ് നല്‍കി. വൈകുന്നേരം 5മണിക്ക് തുടങ്ങുന്ന സാംസ്ക്കാരിക സമ്മേളനത്തോടെ ഈ വര്‍ഷത്തെ പരിഷത്തിനു സമാപനമാകും.

പരിഷത്ത് നടക്കുന്ന വേദിയുടെ വിലാസം;

Arch Bishop Lanfranc Academy, Mitcham Road, CR9 3AS

കൂടുതൽ വിവരങ്ങൾക്ക്:

ഫോണ്‍: 07828137478, 07932635935




കൂടുതല്‍വാര്‍ത്തകള്‍.