CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 33 Minutes 52 Seconds Ago
Breaking Now

പോർട്സ്മൗത്ത് സെന്റ്‌. ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക, ഭദ്രാസനത്തിൽ ഉൾപ്പെട്ട പോർട്സ്മൗത്ത് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ ആണ്ട് തോറും നടത്തി വരുന്ന വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മെയ് 6, 7 തീയതികളിൽ നടത്തപ്പെടുന്നു. പെരുന്നാൾ ശുശ്രൂഷകൾക്ക് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമാത്തിയോസ് മുഖ്യ കാർമ്മികത്വം വഹിക്കുന്നു.

മെയ് 6 വെള്ളിയാഴ്ച വൈകീട്ട് 6.30 നു ഇടവക വികാരി റവ. ഫ. അനൂപ്‌ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടവക ജനങ്ങള് തിരുമേനിയെ സ്വീകരിച്ചു ആനയിക്കുന്നതും തുടർന്ന് പെരുന്നാൾ കൊടിയേറ്റ്, സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, അനുഗ്രഹ പ്രഭാഷണം എന്നിവ നടത്തപ്പെടുന്നു.

7 ശനിയാഴ്ച രാവിലെ 9 മുതൽ പ്രഭാത നമസ്കാരവും 10 മണിക്ക് വി. മൂന്നിന്മേൽ കുർബ്ബാനയും ക്രമീകരിച്ചിരിക്കുന്നു. വി. കുർബ്ബാനക്ക് അഭി. തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കുന്നതും റവ. ഫാ. മാത്യൂ എബ്രഹാം (ബോബി അച്ചൻ), റവ. ഫാ. അനൂപ്‌ എബ്രഹാം എന്നിവർ സഹകാർമ്മികത്വം വഹിക്കുന്നതുമാണ്. 

വി. കുർബ്ബാനനന്തരം ഭക്തിനിർഭരമായ റാസ, സ്ലൈഹീക വാഴ്വ്, ആശിർവാദം, ആദ്യ ഫല ലേലം, നേർച്ചയൂട്ട്, കൊടിയിറക്കം എന്നിവയോട് കൂടി പെരുന്നാൾ ശുശ്രൂഷകൾ 3 മണിക്ക് പര്യവസനിക്കുന്നതാണ്.

വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിലും ഭക്തിനിർഭരമായ റാസയിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം:

The Holy Trinity Church

Trinity Green 

Gosport 

Hampshire 

PO12 1HL 

കൂടുതൽ വിവരങ്ങൾക്ക്: 

റവ. ഫാ. അനൂപ്‌ എബ്രഹാം (വികാരി): 07454190013

ശ്രീ. സുനിൽ ചാക്കോ (ട്രസ്റ്റി): 07710618432

ശ്രീ. സുനിൽ ജോർജ് (സെക്രട്ടറി): 07734475699

ശ്രീ. ശാലു ചാക്കോ (ജോയിന്റ് സെക്രട്ടറി): 07429562435

പള്ളിയുടെ വെബ്‌സൈറ്റ്:

http://www.stgeorgesiocportsmouth.co.uk/ 

 

        

             




കൂടുതല്‍വാര്‍ത്തകള്‍.