CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 22 Minutes 32 Seconds Ago
Breaking Now

സോജിയച്ചൻ നയിക്കുന്ന ഏകദിന ബൈബിൾ കൺവൻഷൻ തിങ്കളാഴ്ച സൗത്താളിൽ

ലണ്ടനിലെ സൗത്താള്‍ കത്തോലിക്ക ദേവാലയത്തില്‍ മെയ് 23 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് 8 മണി വരെ സോജിയച്ചനും സെഹിയോന്‍ യുകെ ടീമും ശുശ്രൂഷകള്‍ നയിക്കും.    

ഫ്രാൻസിസ് പാപ്പയുടെ നേതൃത്വത്തിൽ കത്തോലിക്ക തിരുസഭ വിഭാവനം ചെയ്യുന്ന നവ സുവിശേഷവത്ക്കരണം അറിയിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേകിച്ച് യുവതലമുറയിലേക്ക് ദൈവ വിശ്വാസം പകർന്നു കൊടുക്കുവാൻ ഇംഗ്ലീഷിലാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.  

ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ ദൈവസ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവവചന പ്രഘോഷണം, ദൈവാനുഭവ സാക്ഷ്യങ്ങള്‍, സ്പിരിച്വല്‍ ഷെയറിംഗ്, ദിവ്യകാരുണ്യ ആരാധനയും രോഗ സൗഖ്യ ശുശ്രൂഷയും ഉണ്ടായിരിക്കും.

സൗത്താള്‍ ഓവർഗ്രൗണ്ട് റയിൽവേ സ്റ്റേഷനിൽ നിന്നും അഞ്ച് മിനിറ്റ് നടന്നാൽ ശുശ്രൂഷ നടക്കുന്ന ദേവാലയത്തിൽ എത്തിച്ചേരും.

വിലാസം:

ST.Anselm's Catholic Church 

Southall, The Green London, ഊബ്ബ്24BE

കൂടുതല്‍ വിവരങ്ങള്‍ക്ക്:

തോമസ് ; 07903867625 






കൂടുതല്‍വാര്‍ത്തകള്‍.