CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 53 Seconds Ago
Breaking Now

ലിവർപൂൾ മലയാളി കൾച്ചറൾ അസോസിയേഷന്റെ ഓണാഘോഷം 2016 സെപ്റ്റംബർ 17ന്

ലിവർപൂൾ മലയാളി കൾച്ചറൾ അസോസിയേഷൻറെ (ലിംക) ഈ വർഷത്തെ ഓണാഘോഷം വിനു ജോസഫ് നഗറിൽ വച്ച് സെപ്റ്റംബർ 17ന് നടക്കും. തുമ്പപ്പൂവിന്റെ വെണ്മയുള്ള സൗഹൃദങ്ങൾ പുതുക്കാൻ...., ഗ്രാമവിശുദ്ധിയുടെ സുഖമുള്ള ഓർമ്മകൾ അയവിറക്കാൻ, പങ്കു വയ്ക്കാൻ.... ഓണ നിലാവിന്റെ ചന്തമുള്ള സ്വപ്‌നങ്ങൾ കൊയ്തെടുക്കുവാൻ, കോർത്തിണക്കുവാൻ, പൊന്നോണം 2016 ഇതാ വരവായി. ആത്മബന്ധത്തിന്റെ നൂലിഴകൾ നെയ്തടുപ്പിക്കുവാൻ ലാളിത്യത്തിന്റെ നിറവിൽ ശബ്ദകോലാഹളങ്ങളിൽ അമരാതെ ഔന്നത്യ നിലവാരത്തിൽ ലിംക ഒരുക്കുന്ന പൊന്നോണത്തിലേക്ക് സഹൃദയം   എല്ലാവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു. 

രാവിലെ 9 മണിക്ക് മലയാളി മങ്കമാർ ഒരുക്കുന്ന യുകെയിലെ ettavum വലിയ സൗഹൃദ അത്തപ്പൂക്കളത്തോടെയാണ് ഓണാഘോഷങ്ങൾക്ക്   തുടക്കമാകുന്നത്. തുടർന്ന് 9.30 ഓണക്കളികൾ, വടംവലി മത്സരം, തൃക്കാക്കരയപ്പന് തിരുമുൽക്കാഴ്ച, വിഭവ സമൃദ്ധമായ ഓണസദ്യ, വിശിഷ്ടാതിഥികൾക്ക് സ്വീകരണം, സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും, സാമൂഹ്യ - ഹാസ്യ നാടകം എന്നിവയ്ക്ക് പുറമേ വർണ്ണപ്പകിട്ടാർന്ന കലാസൃഷ്ടികളും ഉണ്ടായിരിക്കുന്നതാണ്.             

നാട്ടിൽ നിന്നകന്നു നിൽക്കുന്ന പ്രവാസി സമൂഹത്തിന്റെ കൈവിരലുകൾക്കിടയിലൂടെ അറിയാതെ ഊർന്നു നഷ്ടമാകുന്ന നന്മയും തന്മയും സാഹോദര്യവും വീണ്ടെക്കുവാൻ ലിവർപൂൾ മലയാളി ഓണ മഹോത്സവത്തിലേക്ക് ഒരിക്കൽ കൂടി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ചെയർപേഴ്സൻ ബിജുമോൻ മാത്യു, സെക്രട്ടറി ബോബി ജോസഫ്, ട്രഷറർ തോമസ്‌ ഫിലിപ്പ്, കൺവീനർ തോമസ്‌ക്കുട്ടി ഫ്രാൻസിസ് എന്നിവർ അറിയിച്ചു.

വേദി:

വിനു ജോസഫ് നഗർ, ബ്രോഡ്ഗ്രീൻ ഇൻറർനാഷണൽ സ്കൂൾ, ഹെലിയെഴ്സ് റോഡ്‌, ഓൾഡ്‌സ്വാൻ, ലിവർപൂൾ, L134DH   

സമയം: സെപ്റ്റംബർ 17 ശനി രാവിലെ 9 മുതൽ വൈകീട്ട് 7 വരെ. 

വാർത്ത: തോമസ്‌ ഫ്രാൻസിസ് 

 




കൂടുതല്‍വാര്‍ത്തകള്‍.