CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 40 Minutes 4 Seconds Ago
Breaking Now

നട്ടെല്ലിനും ബ്രെസ്റ്റിനും കാൻസർ ബാധിച്ച ജലജയുടെ ജീവിതം ദുരിതപൂർണ്ണം. കാരുണ്യയോടൊപ്പം നിങ്ങളും കൈകൊർക്കില്ലേ?

കണ്ണൂർ ജില്ലയിൽ പായം പഞ്ചായത്തിൽ പെരുങ്കരിയിൽ താമസിക്കുന്ന ജലജയാണ് കഴിഞ്ഞ ഒരു വര്ഷത്തോളമായി കാൻസർ എന്ന മഹാരോഗത്തിന് ചികിത്സിച്ചു കൊണ്ടിരിക്കുന്നത്. ജലജയുടെ നട്ടെല്ലിനും ബ്രെസ്റ്റിനും കാൻസർ ബാധിച്ചിരിക്കുകയാണ്. കാലിനു വേദനയായിട്ടാണ് ജലജയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്. തുടർന്ന് നടന്ന വിദഗ്ധ പരിശോധനയിലാണ് ജലജയ്ക്ക് കാൻസർ ആണെന്നുള്ള വിവരം അറിയാൻ കഴിഞ്ഞത്. ഇതുവരെ ചികിത്സയ്ക്കായി 3 ലക്ഷത്തോളം രൂപ ചിലവായി. ജലജയ്ക്ക് ഉടൻ ഒരു ഓപ്പറേഷൻ നടത്തേണ്ടതുണ്ട് ഇല്ലെങ്കിൽ ജലജയുടെ ഓർമശക്തി നഷ്ടപെടുമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.അസുഖം മൂലം ജലജയുടെ ഭർത്താവിനു ജോലിക്ക് പോകുവാൻ സാധിക്കുന്നില്ല. രണ്ടു മക്കളിൽ ഒരാൾ കൂലി പണിയെടുത്താണ് കുടുംബം പോറ്റുന്നത്. പക്ഷെ ഈ തുച്ഛമായ തുക കൊണ്ട് ജലജയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ സാധിക്കുന്നില്ല. ജലജയുടെ ചികിത്സയ്ക്ക് ഒരുമാസം ഏകദേശം 3000 രൂപയോളം ചിലവ് വരും.

പണമില്ലത്തത് മൂലം ജലജയ്ക്ക് ഇതുവരെ കിമോതെറാപ്പി തുടങ്ങുവാൻ സാധിച്ചിട്ടില്ല.  തലശ്ശേരി കാൻസർ സെൻററിൽ ആണ് ജലജയുടെ ചികിത്സ നടത്തി കൊണ്ടിരിക്കുന്നത്. അന്നന്ന് വേണ്ടുന്ന അപ്പത്തിനു കഷ്ടപ്പെടുന്ന ജലജയുടെ കുടുംബത്തിനു ഈ ഭാരിച്ച ചികിത്സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ വലയുകയാണ്. ബന്ധുക്കാരുടെയും നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇത്രയും നാളും  ഈ കുടുംബം പിടിച്ചുനിന്നിരുന്നത്. ജലജയെകുറിച്ച് അറിഞ്ഞ വോക്കിംഗ് കാരുണ്യ നാല്പ്പത്തെട്ടാമത് ധനസഹായം ജലജയ്ക്ക് നല്കുവാൻ തീരുമാനിക്കുകയായിരുന്നു. 

ഈ കുടുംബത്തെ സാമ്പത്തികകമായി  സഹായിക്കാൻ സന്മനസുള്ളവർ ജൂൺ മാസം 7നു മുന്പായി വോക്കിംഗ് കാരുണ്യയുടെ താഴെ കാണുന്ന അക്കൌണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നിഷേപിക്കാന്‍ എളിമയോടെ അറിയിക്കുന്നു.

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Society.

Sort Code:404708

Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Siby Jose:07875707504

Boban Sebastian:07846165720




കൂടുതല്‍വാര്‍ത്തകള്‍.