CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 5 Minutes 30 Seconds Ago
Breaking Now

ന്യൂകാസ്സിലിലെ മലയാള നാടകത്തിന് കാന്തി പകരാന്‍ മലയാള സിനിമാ കുലപതിയും അചാര്യനുമായ പത്മശ്രീ മധു ജൂണ്‍ 4ന് ന്യൂകാസ്സിലില്‍.............

കെസിഡബ്ല്യൂഎ (KCWA ) യും സരോജാ വിഷ്വല്‍ മീഡിയയും വിബീറ്റ്‌സ് യുകെയും ചേര്‍ന്ന് ഒരുക്കുന്ന കാന്തി എന്ന മലയാള നാടകം ന്യൂകാസ്സില്‍ നിവാസികള്‍ക്ക് അവിസ്മരണീയ അനുഭവമാകും എന്നതിൽ തർക്കമേതുമില്ല.

ശ്രി.മനോജ് ശിവയുടെ നേതൃത്വത്തിൽ യുകെ മലയാളികൾ അണിയിച്ചൊരുക്കുന്ന കാന്തി എന്ന മലയാള സംഗീത നാടക നൃത്ത ശില്പത്തിനു കാന്തി പകരുവാൻ  പത്മശ്രീ മധുവിനു പുറമേ പ്രമുഖ വ്യക്തികളായ പ്രശസ്ത എഴുത്തുകാരനും ഒലിവ് പബ്ലികേഷന്‍സ് മാനേജറുമായ അര്‍ഷാദ് ബത്തേരി, ടെലിവിഷന്‍ വ്യക്തിത്വം ശ്രീ. സനല്‍ പോറ്റി, ഏഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും ആയ ശ്രീ. കെ. സന്തോഷും ജൂണ്‍ നാലിന് ന്യൂകാസ്സിലില്‍ എത്തും. 

ശ്രി.മനോജ് ശിവയുടെ ആവിഷ്‌കാരത്തില്‍ മലയാള സിനിമാ ചരിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ പശ്ചാത്തലമാക്കി സത്രീ സ്വാതന്ത്ര്യത്തിന്റെ ഒരു സൂര്യകാന്തി സ്വപ്നം കാണുന്ന സംഗീത നാടക നൃത്ത ശില്പമാണ് കാന്തി. അന്‍പതിനു മുകളില്‍ കലാകാരന്മാരും കലാകാരികളുമാണ് കാന്തി എന്ന നാടകത്തില്‍ അഭിനയിക്കുന്നത്.

സെല്ലുലോയിഡ്, വൈശാലി, നീലകുയില്‍, കളിയാട്ടം, ചെമ്മീന്‍ തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച മലയാള ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചരിത്ര പ്രാധാന്യത്തെ ഹൃദ്യമായ ഭാഷയിൽ ദൃശ്യവല്‍ക്കരിക്കുകയാണ് സംഗീത നൃത്ത നാടക ശില്പമായ കാന്തിയിൽ കൂടി.


നാടകത്തെ ആത്മാവിനു തുല്യം സ്‌നേഹിക്കുന്ന ശ്രീ. പത്മശ്രി മധു കാന്തി പോലെയുള്ള ഇത്തരം നാടകങ്ങള്‍ സമൂഹ നന്മക്ക് ആവശ്യമാണെന്ന് ഈ നാടക കൂട്ടായ്മക്ക് പിന്തുണ നല്‍കിക്കൊണ്ട് അറിയിച്ചു.

കാന്തി ലണ്ടനില്‍ അരങ്ങേറിയപ്പോഴും ശ്രീ. മധു കാണുവാനായിട്ട് എത്തിയിരുന്നു. വീണ്ടും നാടക കലയെ നേരിട്ട് കണ്ട് പ്രോത്സാഹിപ്പിക്കുവാന്‍ അദ്ദേഹം എത്തുന്നത് യുകെ മലയാളികള്‍ക്ക് അവേശമായി.

ന്യൂകാസ്സിലില്‍ അരങ്ങേറുന്ന കാന്തി എന്ന സംഗീത നാടകം അടുത്ത കാലത്ത് വിട്ടു പിരിഞ്ഞ പ്രസിദ്ധ സിനിമാ താരവും സ്‌റ്റേജ് കലാകാരനുമായ ശ്രി കലാഭവന്‍ മണിക്കുള്ള സമര്‍പ്പണം കൂടി ആയിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. കലാഭവന്‍ മണി അനുസ്മരണവും ഇതേ വേദിയില്‍ വെച്ച് നടത്തുന്നതായിരിക്കും.

കാന്തി എന്ന നാടകം ഉന്നയിക്കുന്ന സത്യം അസ്വാതന്ത്ര്യത്തിന്റെ തീജ്വാല അനുഭവിക്കുന്ന സ്ത്രീകളുടെ  ഒരു ശബ്ദമാണ്. കാന്തിയിലൂടെ സ്ത്രീകളുടെ ദാരുണമായ അവസ്ഥയിലേക്ക് ഒരു ലഘു ആവിഷ്കാരം, സ്ത്രീയുടെ സ്നേഹവും, അതിന്റെ കാത്തിരിപ്പും, കൂടാതെ ചതിയിൽ പെടുന്ന ജന്മങ്ങളുടെ അവസ്ഥ എന്നിവയെ നാടക രൂപത്തിൽ പറഞ്ഞു പോകുന്നതാണ് കാന്തി.

ഭാവനയിലൂടെ സഞ്ചരിക്കുന്ന കാന്തി പ്രതിനിധാനം ചെയ്യുന്നത് സ്വാതന്ത്രിയത്തിന്റെ നിർവൃതിയും അവർ അനുഭവിക്കുന്ന പീഡനത്തിന്റെയും അസമത്വത്തിന്റെയും കഥയാണ്. മലയാള സിനിമാ ചരിത്രത്തിൽ നിന്ന് ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളെ നാടക രൂപത്തിൽ ആവിഷ്കരിക്കുകയും സ്വാതന്ത്ര്യത്തിന്റെ സൂര്യകാന്തി സ്വപ്നം കണ്ടു കൊണ്ട് പുനർജ്ജനിക്കുകയുമാണ് കാന്തിയിലൂടെ.


യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഇതിൽ പങ്കെടുക്കുന്നുണ്ട്. ഇതിലെ സംഗീത നിർവഹണം സച്ചിൻ മന്നത്തും, ഗാനങ്ങൾ രചിച്ചിരിക്കുന്നത് മീര കമലയുമാണ്. 

ടിക്കറ്റിനും കൂടുതൽ വിവരങ്ങൾക്കും സമീപിക്കുക – 

സരോജാ വിഷ്വല്‍ മീഡിയ - 07500 896 500,  

Email - info@sarojavisualmedia.com    

തീയതിയും സമയവും  - ജൂൺ 4, ശനിയാഴ്ച വൈകുന്നേരം 5 മണിക്ക്

വേദി: 

Jubilee Theatre  , 

Gosforth, 

Newcastle Upon Tyne, 

NE3 3XT.

 

വാർത്ത: ജിബി ഗോപാലൻ 




കൂടുതല്‍വാര്‍ത്തകള്‍.