ബ്രിസ്റ്റോൾ:ബ്രിസ്റ്റോൾ ക്രിക്കറ്റ് ലീഗിൽ പേരെടുത്ത പ്രഗത്ഭ മലയാളി താരങ്ങളും മറ്റു ക്രിക്കറ്റ് പ്രേമികളും ഒന്ന് ചേര്‍ന്നുള്ള "ബ്രിസ്റ്റോൾ എയിസ് "സംഘടിപ്പിക്കുന്ന പ്രഥമ അഖില യുകെ ട്വന്റി-ട്വന്റി ക്രിക്കറ്റ് ടൂർണമെന്റ് ജൂൺ അഞ്ചാം തിയതി ഞായറാഴ്ച രാവിലെ മുതൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു . ബ്രിസ്റ്റൊളിലെ പ്രശസ്തമായ ""ബാവ"" ക്രിക്കറ്റ് ഗ്രൌണ്ടിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നു.
മലയാളികൾക്ക് മുൻതൂക്കമുള്ള നിരവധി പ്രൊഫഷണൽ ടീമുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ടീമുകളാണ് അങ്കത്തിനെത്തുന്നത്. പങ്കെടുക്കുന്ന ടീമുകളിൽ 8 കളിക്കാർ എങ്കിലും മലയാളികൾ ആയിരിക്കണമെന്ന സംഘാടക സമിതിയുടെ തീരുമാനം മലയാളി പ്രതിഭകൾക്ക് കൂടുതൽ അവസരമേകും. മത്സരങ്ങൾ വീക്ഷിക്കാനെത്തുന്ന പ്രശസ്ത ഇംഗ്ലീഷ് ക്ലബുകളിലെ കളിക്കാർക്കും മാനേജർമാർക്കും മുൻപിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാനായാൽ യുവതാരങ്ങൾക്ക് ഉയരങ്ങളിലെക്കെതാനാവും. ഇതിനുള്ള അവസരമൊരുക്കുകയാണ് സംഘാടകരുടെ പ്രധാന ലക്ഷ്യവും.
ടൂർണമെന്റിന്റെ വർദ്ധിത ജനപ്രീതി കണക്കിലെടുത്ത് നിരവധി സ്പോന്സര്മാരും രംഗത്തുണ്ട്. റെഡ് പിസാ കമ്പനി ബ്രിസ്റ്റോൾ, സിൽക്ക് റൂട്ട് ലീഗൽ ലണ്ടൻ, ഗ്ലോബൽ ഫുഡ് മാർട്ട് ബ്രിസ്റ്റോൾ, റോയൽ ക്ലബ്, ബ്രിസ്റ്റോൾ എന്നിവരാണ് പ്രധാനമായും ടൂർണമെന്റ് മത്സരങ്ങൾ സ്പോൻസർ ചെയ്യുന്നത്. 501 പൌണ്ട് പ്രൈസ് മണിയും ട്രോഫിയും ഒന്നാം സമ്മാനമായുള്ള ടൂർണമെന്റിൽ 6 പ്രഗല്ഭ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഫ്രെണ്ട്സ് ക്രിക്കറ്റ് ക്ലബ്, ന്യൂ പോർട്ട്, ബ്രിസ്റ്റോൾ മലയാളീസ് ,ബി.സി. ക്ലബ് ബ്രിസ്റ്റോൾ & കാർഡിഫ്, WMCC വോകിംഗ്, ഹിൽ ബ്രദേർസ് സ്വാൻസീ , കാമ്യൂസ് ക്രിക്കറ്റ് ക്ലബ് കാർഡിഫ് എന്നിവരാണ് രജിസ്റ്റർ ചെയ്ത ടീമുകൾ . രണ്ടാം സ്ഥാനക്കാര്‍ക്ക് 251 പൌണ്ടും ട്രോഫിയും ലഭിക്കും. കൂടാതെ ജോബിച്ചൻ ജോർജ്, ഷെൽവി വർക്കി എന്നിവർ സ്പോൻസർ ചെയ്ത സമ്മാനങ്ങൾ യഥാക്രമം മികച്ച ബാറ്റ്സ്മാൻ , ബൌളെർ എന്നിവര്‍ക്ക് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: " ബ്രിസ്റ്റോൾ എയിസ്" ഫേസ് ബുക്ക് സന്ദർശിക്കുകയോ, bristolaces @ gmail .com ലേയ്ക്ക് ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ് ."ബാവാ" ക്രിക്കറ്റ് ഗ്രൌണ്ടിൽ എത്താനുള്ള വിലാസം, സൌത്ത്മീഡ് റോഡ്, ഫിൽട്ടൻ, BS34 7RG.
വാർത്ത അയച്ചത്: മാനുവൽ മാത്യൂ