CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 31 Minutes 42 Seconds Ago
Breaking Now

യുക്മ നാഷണൽ ബാറ്റ്മിൻറ്റൻ ടൂർണമെന്റ് ജൂലൈ 16 ശനിയാഴ്ച സാലിസ്ബറിയിൽ

യുക്മ ചലഞ്ചർ കപ്പിനായുള്ള യുക്മയുടെ നാലാമത് ഓൾ യുകെ മെൻസ് ഡബിൾസ് നാഷണൽ ഷട്ടിൽ ബാഡ്മിന്ടൻ ടൂർണമെന്റ് ജൂലൈ 16 ശനിയാഴ്ച നടക്കും. യുക്മ സൗത്ത് വെസ്റ്റ്‌ റീജിയണിലെ ശക്തരായ സാലിസ്ബറിയിയാണ് ഈ വർഷത്തെ ടൂർണമെന്റിന് ആതിധേയത്വം വഹിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യപ്പെടുന്ന 32 ടീമുകൾക്കായിരിക്കും ടൂർണമെന്റിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക.

ക്വാർട്ടർ ഫൈനലിൽ കടക്കുന്ന എല്ലാ ടീമുകൾക്കും ട്രോഫിയും ക്യാഷ് അവാർഡും ഉണ്ടായിരിക്കും എന്നതാണ് ഈ വർഷത്തെ ടൂർണമെന്റിന്റെ ഏറ്റവും വലിയ ആകർഷണം. ടീമിലെ രണ്ടു കളിക്കാര്ക്കും ട്രോഫികൾ നല്കപ്പെടും. മുൻ വർഷങ്ങളിലെ പോലെ തന്നെ ടൂർണമെന്റിന്റെ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ നടന്നു വരുന്നതായി യുക്മ നാഷണൽ ജനറൽ സെക്രട്ടറി ശ്രീ.സജിഷ് ടോം അറിയിച്ചു.

ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 401 പൌണ്ടും ചാമ്പ്യൻസ് ട്രോഫിയും രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 301 പൌണ്ടും ഫസ്റ്റ് റണ്ണർ അപ്പ്‌ ട്രോഫിയും സമ്മാനിക്കും. മൂന്നും നാലും സ്ഥാനം കരസ്ഥമാക്കുന്ന ടീമുകൾക്ക് യഥാക്രമം 201 പൌണ്ടും സെക്കന്റ്‌ റണ്ണർ അപ്പ്‌ ട്രോഫിയും, 101 പൌണ്ടും തേർഡ് റണ്ണർ അപ്പ്‌ ട്രോഫിയും നല്കപ്പെടും. ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്ന  മറ്റു ടീമുകൾക്ക് പ്രോത്സാഹന സമ്മാനമായി 50 പൌണ്ടും ട്രോഫിയും നല്കുന്നതായിരിക്കും.

രജിസ്ട്രേഷൻ ഫീസ്‌ ടീമിന് മുപ്പത് പൗണ്ട് (£30.00) ആയിരിക്കും. ജൂലൈ മൂന്ന് ഞായറാഴ്ച വരെ രജിസ്ട്രേഷനുള്ള സമയം അനുവദിച്ചിട്ടുണ്ട്.

രജിസ്ട്രഷനും കൂടുതൽ വിവരങ്ങൾക്കും ടൂർണമെന്റ് കോ-ഓഡിനേറ്റർമാരായ തോമസ്‌ മാറാട്ടുകളം (07828126981), ടിറ്റോ തോമസ്‌ (07723956930) എന്നിവരെ ബന്ധപ്പെടുക. 

ടൂർണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം :-

Brian Whitehead Sports Centre, Wick Lane, Downton, Salisbury, Wilshire - SP5 3NF




കൂടുതല്‍വാര്‍ത്തകള്‍.