CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 38 Minutes 52 Seconds Ago
Breaking Now

വാറിംഗ്ടൺ മലയാളി അസോസ്സിയേഷന്റെ വാർഷികഘോഷവും ചെണ്ടമേളം അരങ്ങേറ്റവും ജൂൺ 26ന്

ജൂൺ 26ന് ഞായറാഴച ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ആരംഭിക്കും. വാറിംഗ്ടൺ മേയർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അതിനോടപ്പം ശിങ്കാരിമേളം അരങ്ങേറ്റം കൂടി നടക്കുന്നതാണ്. കഴിഞ്ഞ ഒരു വർഷമായി മേള വിദ്വാൻ രാധേഷിന്റെ ശിക്ഷണത്തിൽ 14 പേർ ചേർന്നാണ് മേളത്തിന് കൊഴുപ്പേകുന്നത്. "റിഥം ഓഫ് വാറിംഗ്ടൺ" എന്ന് പേരിൽ അറിയപ്പെടുന്ന ടീം യുകെയിൽ ഒരു പുതിയ ചരിത്രം കുറിക്കാൻ തയ്യാറായാണ് ഞായറാഴ്ച അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. ഇതിനോടകം പല സ്ഥലങ്ങളിലേക്കും ക്ഷണം കിട്ടിയ ടീമിന്റെ ആദ്യ പ്രകടനം ജൂലൈ രണ്ടാം തീയതിയിലെ ലിവർപ്പൂൾ പള്ളി തിരുന്നാളാണ് എന്ന് മാനേജർ ജോർജ് ജോസഫ് അറിയിച്ചു. 

ഈ ഞായറാഴ്ച്ച പരിപാടി നടക്കുന്ന സെന്റ്. ആൽബൻസ്  സ്കൂളിലേയ്ക്ക് 2 മണി മുതൽ ആളുകൾ എത്തി തുടങ്ങുമെന്നും, കുട്ടികളുടെയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ കൊഴുപ്പേകുമെന്നും അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ഷീജോ വർഗീസ് അറിയിച്ചു.

വാർത്ത: ഷീജോ വർഗീസ് 




കൂടുതല്‍വാര്‍ത്തകള്‍.