മിഡ് ലാൻഡ്സ് മലയാളികളുടെ ഏറ്റവും വലിയ കലാമത്സരമായ യുക്മ മിഡ് ലാൻഡ്സ് റീജനൽ കലാമേള 2016 ഒക്ടോബർ 22ന് നോട്ടിംഗ് ഹാമിൽ വെച്ചു നടക്കും. ഇതു രണ്ടാം തവണയാണ് നോട്ടിഗ്ഹാം റീജനൽ കലാമേളയ്ക്കു വേദിയൊരുക്കുന്നത്. ഇത്തവണയും എൻ എം സി എ തന്നെയാണ് സംഘാടകർ.
യുക്മ റീജനൽ കലാമേളകളിൽ ഏറ്റവും വലിയ കലാമേളയാണിത്. മൂന്നു വേദികളിലായി ഏകദേശം അഞ്ഞുറോളം മത്സരങ്ങൾ അരങ്ങിലെത്തുന്ന കലാമേള രാവിലെ പത്തു മണിക്ക് ആരംഭിക്കും. വൈകിട്ട് എട്ടു മണിയോടെ മത്സരങ്ങൾ അവസാനിക്കുകയും തുടർന്ന് വിജയികൾക്കായുള്ള സമ്മാന വിതരണം നടക്കുകയും ചെയ്യും . വിവിധ റീജനൽ കലാമേളകളിൽ ഒന്നും രണ്ടും സ്ഥാനം കിട്ടുന്നവർക്കു മാത്രമാണ് ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുക.
റീജനൽ കലാമേളയും ദേശീയ കലാമേളയും തമ്മിലുള്ള അകലം കേവലം രണ്ടാഴ്ച മാത്രമായതിനാൽ എല്ലാ യുക്മ അംഗങ്ങളും ഇതൊരു അറിയിപ്പായി കണക്കാക്കി രണ്ടു പരിപാടികൾക്കും അവരവരുടെ സാനിധ്യം ഉറപ്പാക്കണം എന്നഭ്യർധിക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധികരിക്കും.
വാർത്ത: ഡിക്സ് ജോർജ് .