CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 35 Minutes 43 Seconds Ago
Breaking Now

ഉണ്ണിക്കണ്ണനെ വരയ്ക്കാം, സമ്മാനം നേടാം; കവൻട്രിയിൽ ശ്രീകൃഷ്ണ പെയിന്റിങ് മത്സരം

കവന്റ്രി : പുരാണ കഥകളിലൂടെ ഹിന്ദുത്വത്തിന്റെ നന്മകൾ കുട്ടികളിൽ എത്തിക്കുന്ന കവൻട്രി ഹിന്ദു സമാജം നൂതനമായ മറ്റൊരു ആശയവുമായി വീണ്ടും രംഗത്തു . കുട്ടികളിൽ ഹൈന്ദവ ദർശനങ്ങൾ അനായാസം എത്തിക്കുന്നതിന് വരയും വർണവും സഹായിക്കും എന്ന ചിന്തയിൽ ഈ മാസം മുതൽ പെയിന്റിങ് മത്സരം നടത്തുവാൻ സംഘാടകർ പദ്ധതി തയ്യാറാക്കി . ഇതിന്റെ ആദ്യ പടിയായി ഈ മാസം ശ്രീകൃഷ്ണനെ വരച്ചു നിറം കൊടുക്കൽ മത്സരം നടത്തി കുട്ടികളിൽ കൃഷ്ണ ചരിതം കൂടുതൽ ഹൃദ്യസ്ഥമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മത്സരത്തിന്റെ കോ ഓഡിനേറ്റർ ദിവ്യ സുഭാഷ് നായർ അറിയിച്ചു. എല്ലാ കുട്ടികളും വീട്ടിൽ ഇരുന്നു മാതാപിതാക്കളുടെ സഹായത്തോടെ ചിത്രം വരച്ചു പെയിന്റ് ചെയ്തു മത്സര ദിവസം പ്രദർശിപ്പിച്ചു കൂടുതൽ മികച്ചു ഏതെന്നു കാണികൾ തിരഞ്ഞെടുക്കുന്ന രീതിയിലാണ് മത്സരഘടന തയാറാക്കിയിരിക്കുന്നത്. ഈ മാസത്തെ മത്സരത്തിൽ 20 ഓളം എൻട്രികൾ ആണ് പ്രതീക്ഷിക്കുന്നത് . ​

ഓരോ ​​മാസവും വ്യത്യസ്ത ആശയങ്ങൾ അവതരിപ്പിച്ചു പെയിന്റിങ്ങിലൂടെ ഹൈന്ദവ ചിന്ത കുട്ടികളിൽ എത്തിക്കുക എന്നതിനാണ് കവൻട്രി ഹിന്ദു സമാജം രൂപം നൽകിയിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായാണ് കൃഷ്ണ ചിത്ര രചന മത്സരം . കുട്ടികൾക്ക് വരയ്ക്കാൻ ഉള്ള സൗകര്യത്തിനു ഉണ്ണിക്കണ്ണനെയോ രാധാകൃഷ്ണനെയോ ഗോപാലകൃഷ്ണനെയോ തുടങ്ങി ഏതു രൂപവും തിരഞ്ഞെടുക്കാം . പ്രായവത്യാസം കൂടാതെ കുട്ടികൾക്ക് പങ്കെടുക്കാമെന്നും ആശയം നടപ്പിലാക്കാൻ ശ്രമിക്കുന്ന ദിവ്യ സുഭാഷ് അറിയിച്ചു . മത്സരത്തിൽ പങ്കെടുത്തു സമ്മാനം നേടുക എന്നതിനേക്കാൾ ഉപരി ഹൈന്ദവ ദര്ശനങ്ങളിലും ആശയങ്ങളിലും കുട്ടികളിൽ താൽപ്പര്യം ഉണ്ടാക്കുക എന്നതിനാണ് കവൻട്രി ഹിന്ദു സമാജം പ്രാമുഖ്യം നൽകുന്നത് . ഇതോടൊപ്പം കഴിഞ്ഞ മാസം മുതൽ ആരംഭിച്ച പുരാണ കഥാ സദസ്സും തുടരും . 

കഴിഞ്ഞ സത്സംഗത്തിൽ മാർക്കണ്ഡേയ പുരാണ കഥ, നാരദ മുനിയുടെ ഭക്തി പ്രകടനത്തിലെ പൊള്ളത്തരം , ഗണപതി ഭഗവാന്റെ കൊമ്പു നഷ്ടമായത്, ഗണപതിക്ക്‌ ആനത്തല ലഭിച്ചത് തുടങ്ങിയ അനേകം കഥകൾ ഇതിനകം പുരാണ കഥാ സദസ്സിലൂടെ കുട്ടികളിൽ എത്തിക്കഴിഞ്ഞു. പതിവുള്ള പ്രശ്നോത്തരിയിലൂടെ കഴിഞ്ഞ മാസം ഭഗവദ് ഗീതയെ കുറിച്ചും വിശദമായ അറിവുകൾ പങ്കു വയ്ക്കപ്പെട്ടിരുന്നു. ​ഏതാനും മാസമായി അടിസ്ഥാന വിവരങ്ങൾ പ്രശ്നോത്തരിയിലൂടെ വിവരിക്കുന്ന പരിപാടിയും സത്സങ്ങതിന്റെ പ്രധാന ഭാഗമാണ് . ഓംകാരം ജപിച്ചു യോഗയിലൂടെ മനസ്സിനെ ഏകാഗ്രമാക്കാൻ സാധിക്കുന്നതും കുട്ടികളെയും മുതിര്ന്നവരെയും ഒരു പോലെ ആകര്ഷിക്കുന്നുണ്ട് . കവന്റ്രി , ആശ്ബി , ലോങ്ങ്ബാരോ , ലെമിങ്ങ്ടൻ , കൊൽവിലെ തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവരാണ് ആധ്യാത്മിക ചിന്തയ്ക്ക് അടിത്തറ നല്കി ഹിന്ദു സമാജം പ്രവർത്തനങ്ങൾക്ക് രൂപം നല്കിയിരിക്കുന്നത് . കുടുംബങ്ങളിൽ ആഘോഷ വേളകൾ കൂടി സമാജം പ്രവർത്തനത്തിൽ ഉള്പ്പെടുത്തി അംഗങ്ങളിൽ കൂടുതൽ താല്പ്പര്യം ഉണ്ടാക്കുന്നതിനും സംഘാടകർ ശ്രദ്ധിക്കുന്നു . ​ ഈ മാസം സമാജം സത്സംഗം സൂര്യ ശ്രീ , ഈശ്വർ എന്നിവരുടെ പിറന്നാൾ ആഘോഷത്തിന് കൂടി വേദിയാകും . 

അടുത്ത ഭജൻ സത്സംഗം ജൂലൈ 10 നു കവന്റ്രിയിൽ സംഘടിപ്പിക്കും .

അഡ്രസ്‌ : 140 , woodway lane , കവന്റ്രി , cv22ej 




കൂടുതല്‍വാര്‍ത്തകള്‍.