CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 4 Seconds Ago
Breaking Now

ഗുരു ശിഷ്യ ബന്ധത്തിന്റെ പ്രാധാന്യം അവതരിപ്പിച്ച്‌ ബാലവേദി; ലണ്ടൻ ഹിന്ദു ഐക്യവേദി ഗുരു പൂർണിമ ആചരണം പൂർണമായി: അടുത്ത മാസം രാമായണ മാസാചരണം...

ഇന്നലെ ക്രോയ്ഡനിലെ വെസ്റ്റ് ത്രോണ്ടൻ കമ്മ്യൂണിറ്റി സെന്റെർ ഇൽ എത്തി ചേർന്ന എല്ലാ ഭക്തർക്കും ഗുരു പൂർണിമയുടെ പുണ്യം.  ഗുരു ശിഷ്യ ബന്ധത്തെ  അറിയുന്നതും അറിയാത്തതും ആയ കഥകൾ അവതരിപ്പിച്ചും കവിത ചൊല്ലിയും ലണ്ടൻ ഹിന്ദു ഐക്യവേദി ബാലവേദി കുട്ടികൾ അവതരിപ്പിച്ച "ഗുരു കാരുണ്യം" എന്ന പരിപാടിയോടെ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഗുരു പൂർണിമ ആഘോഷങ്ങൾ പൂർണമായി. ഇനി അടുത്ത മാസം 23നു ശനിയാഴ്ച ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ രാമായണ മാസാചരണം നടക്കും. 

ലണ്ടൻ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഭജനയോടെ സത്‌സംഗം ആരംഭിച്ചു. ഗുരു വന്ദനമായി ശങ്കരാചാര്യ സ്വാമികളെ സ്തുതിച്  തോടാകാഷ്ടകവും ശ്രീ നാരായണ ഗുരുദേവനെ സ്തുതിച് കുമാരനാശാൻ എഴുതിയ "നാരായണ മൂർത്തേ" എന്ന കീർത്തനവും ആലപിച്ചു. ശ്രീ സദാനന്ദൻ ആലപിച്ച മുരുകനെ കുറിച്ചുള്ള ഭജനയും ശ്രീമതി ജയലക്ഷ്മി പാടിയ കൊടുങ്ങല്ലൂർ ദേവി സ്തുതിയായ "പള്ളിവാള് ഭദ്ര വട്ടകം" എന്ന ഗാനവും പ്രത്യേക ശ്രദ്ധ നേടി. രണ്ടു മണിക്കൂറോളം നീണ്ട ഭജനയ്ക്ക് ശേഷം ശ്രീമതി ദിവ്യ ബ്രിജേഷ് അമരവാണികൾ അവതരിപ്പിച്ചു. രാമായണത്തിലെ ലക്ഷ്മണ ഉപദേശത്തിലെ ഒരുഭാഗം വർത്തമാനകാലത്ത് എങ്ങനെ പ്രസക്തമാണ് എന്ന് അതിഗംഭീരമായി ശ്രീമതി ദിവ്യ അവതരിപ്പിച്ചു. 

അമരവാണികൾക്കു ശേഷം നടന്ന എല്ലാ പരിപാടികളിലും ബാലവേദി നിറഞ്ഞു നിന്നു. കേരളത്തിന്റെ കവി പരന്പരയിൽ ശ്രദ്ധേയനായ ഒളപ്പമണ്ണ സുബ്രമണ്യൻ നന്പൂതിരിയുടെ നമ്മൾ എല്ലാവരും എന്നും ഒരുക്കുന്ന "തിങ്കളും താരങ്ങളും" എന്നു തുടങ്ങുന്ന "എന്റെ വിദ്യാലയം" എന്ന കവിത ചൊല്ലിക്കൊണ്ട് നവനീത് രാജേഷ് ബാലവേദി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ബാലവേദി "ഗുരു കാരുണ്യം" വേദിയിൽ അവതരിപ്പിച്ചു. നാലു വയസുള്ള വേദ മുതൽ പതിനാലു വയസുള്ള നവനീത് വരെ വിവിധ പ്രായത്തിലുള്ള കുട്ടികൾ അവതരിപ്പിച്ച പരിപാടി അത്യന്തം ഹൃദ്യമായിരുന്നു. വേദയും സഹോദരൻ മാനസും ചേർന്നു വേദ വ്യാസന്റെ കഥ കൂടാതെ ആരുണിയുടെയും ഗുരുവിന്റെയും കഥപറഞ്ഞപ്പോൾ അതിനുശേഷം വന്ന അപർണ ഭാരതീയ സംസ്കാരത്തെ ലോകത്തെ കൊണ്ടു അംഗീകരിപ്പിച്ച ഗുരുനാഥൻ പതഞ്ജലിയെ കുറിച്ചാണ് പറഞ്ഞത്. കർണന്റെയും ഗുരു പരശുരാമന്റെയും കഥ പറഞ്ഞു ദേവിക പ്രവീണും ഗുരു ശിഷ്യ ബന്ധത്തിന്റെ പാഠങ്ങൾ പല തലങ്ങളിൽ പറയാവുന്ന ദ്രോണാചാര്യരുടെയും ഏകലവ്യന്റെയും കഥകൾ പറഞ്ഞു അമൃത സുരേഷ്, ദേവിക പന്തല്ലൂർ, അശ്വിൻ സുരേഷ്, നേഹ, നന്ദന, ആശ്രികാ എന്നീ കുട്ടികൾ എല്ലാവരുടെയും ശ്രദ്ധ നേടി. പഞ്ച പാണ്ഢവരിൽ മധ്യമനായ അർജുനനും ഗുരു ദ്രോണാചാര്യരും തമ്മില്ലുള്ള കഥ പറഞ്ഞു സിദ്ധാർഥും "മാതാ പിതാ ഗുരു ദൈവം" എന്ന ഭാരതം നൽകിയ മഹത്തായ സന്ദേശം വിശദീകരിച്ചു ഗൗരിയും ബുദ്ധ വിഹാരത്തിലെ നിരന്തരം തെറ്റുകൾ ചെയുന്ന ശിഷ്യനെ നേർവഴിക്കു നയിച്ച ബുദ്ധ സന്യാസിയുടെ കഥ പറഞ്ഞു നവനീതും ഭക്തരെ വിസ്മയിപ്പിച്ചു. അതിനുശേഷം പ്രശസ്ത സംഗീത അധ്യാപിക ശ്രീമതി സ്വപ്ന ശ്രീകാന്തിനെ ശിഷ്യ ദേവിക പ്രവീൺ വേദിയിൽ ആദരിച്ചു. ബാലവേദിയുടെ ഇതു വരെയുള്ള  എല്ലാ പരിപാടികൾക്കും തുടക്കം മുതൽ ഒടുക്കം വരെ ആശയങ്ങളും നിർദ്ദേശങ്ങളും നൽകി നിറവോടെ പരിപാടികൾ വേദിയിൽ എത്തിക്കുന്നതിൽ നിർണായ പങ്കു വഹിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദി വനിതവേദിയിലെ ശ്രീമതി ജയലക്ഷ്മിയെ ബാലവേദി കുട്ടികൾ വേദിയിൽ ആദരിച്ചു. 

നിറഞ്ഞ സദസ് കരഘോഷത്തോടെയാണ് പരിപാടികൾ വീക്ഷിച്ചത്. രമണ അയ്യരുടെ ദീപാരാധനക്കു ശേഷം വിപുലമായ അന്നദാനവും നടത്തി. ഇനി അടുത്ത മാസം നടക്കുന്ന രാമായണ മാസാചരണത്തിനുള്ള കാത്തിരിപ്പ്. 

 

വാർത്ത: രഞ്ജിത്ത് കൊല്ലം 




കൂടുതല്‍വാര്‍ത്തകള്‍.