കാരറ്റ്, ബീന്‍സ്(ചെറുതായി അരിഞ്ഞത്) - ഒരുകപ്പ്
ഗ്രീന്‍പീസ്- 1 കപ്പ്
അരി - 2 കപ്പ്
ഇഞ്ചി, വെളുത്തുള്ളി (പേസ്റ്റ് രൂപത്തിലാക്കിയത്) - ഒരു ടേബിള്‍ സ്പൂണ്‍
ഗ്രാമ്പു, പട്ട - 4 വീതം
അണ്ടിപ്പരിപ്പ് - 150 ഗ്രാം
കിസ്മസ് - 1 ടേബിള്‍ സ്പൂണ്‍
എണ്ണ - ആവശ്യത്തിന്
മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
അരി, പട്ടയും ഗ്രാമ്പുവും ഇട്ടു പാകത്തിന് ഉപ്പും ചേര്‍ത്തു വേവിച്ച് വാര്‍ത്തെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് സവാള വഴറ്റുക. വെളുത്തുള്ള പേസ്റ്റ് ഇട്ട് വഴറ്റിയശേഷം പച്ചക്കറികള്‍ ഇട്ട് വഴറ്റണം. പകുതി വേവാകുമ്പോള്‍ വാര്‍ത്തു വെച്ചിരിക്കുന്ന ചോറും ഇട്ട് ഇളക്കി വറുത്തു കോരിവച്ചിരിക്കുന്ന സവാളയും അണ്ടിപരിപ്പ് കിസ്മിസ്, മല്ലിയില എന്നിവ ചേര്‍ത്ത് ഇളക്കി പാകത്തിന് ഇറക്കാം.