CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 26 Minutes 15 Seconds Ago
Breaking Now

ബാർബിക്യൂവും, സ്പോർട്സ് ഡേയും അവിസ്മരണീയമാക്കി കേംബ്രിഡ്ജ് ക്നാനായ കാത്തലിക് അസോസിയേഷൻ

കേംബ്രിഡ്ജ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ബാർബിക്യൂവും സ്പോർട്സ് ഡേയും കഴിഞ്ഞ ദിവസം "ചെറി ഹിൻസൻ പാർക്കിൽ" വച്ച് നടത്തുകയുണ്ടായി. കുട്ടികളും മുതിർന്നവരും പങ്കെടുത്ത കായിക പ്രകടനം വളരെ കൗതുകകരമായിരുന്നു. പ്രതീക്ഷിക്കാത്ത പുതിയ കായിക താരങ്ങളെ കണ്ടെത്താൻ ഈ സ്പോർട്സ് മീറ്റിലൂടെ സംഘാടകർക്ക്‌ സാധിച്ചു. ഈ പ്രതിഭകളെ വരും ദിവസങ്ങളിൽ വിവിധ സംഘടനകൾ നടത്തുന്ന സ്പോർട്സ് മീറ്റിൽ പങ്കെടുപ്പിച്ചു മത്സരിപ്പിക്കുവാനാണ് തീരുമാനം. 


അസോസിയേഷന്റെ സ്പോർട്സ് കോ- ഓർഡിനേറ്റർ ശ്രീ. റോയ് തോമസിന്റെ നേതൃത്വത്തിൽ രണ്ടു മാസമായി പരിശീലനം നടത്തിയ ആൺകുട്ടികളുടെ ഫുട്ട്ബോൾ മത്സരവും നടത്തപ്പെട്ടു.


കേംബ്രിഡ്ജിലുള്ള കുട്ടികളുടെ ഫുട്ട്ബോൾ താൽപര്യം കണക്കിലെടുത്തു കേംബ്രിഡ്ജിനകത്തും പുറത്തുമുള്ള വിവിധ സംഘടനകളുമായി ആലോചിച്ചു വരും ദിവസങ്ങളിൽ കുട്ടികളുടെ ഒരു ഫുട്ട്ബോൾ ടൂർണമെന്റ് നടത്തുവാനും സംഘാടകർ ആലോചിക്കുന്നു. 


കൂടുതൽ വിവരങ്ങൾക്ക്:

ശ്രീ. റോയ് തോമസ്: 07877340381  

 

വാർത്ത: ജിജി സ്റ്റീഫൻ 




കൂടുതല്‍വാര്‍ത്തകള്‍.