CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 32 Seconds Ago
Breaking Now

ഫ്രണ്ട്‌സ് ഓഫ് പ്രസ്റ്റണ്‍ സംഘടിപ്പിക്കുന്ന ബാറ്റ്മിന്റണ്‍ ടൂര്‍ണമെന്റ് ഞായറാഴ്ച...

ഫ്രണ്ട്‌സ് ഓഫ് പ്രസ്റ്റണ്‍ സoഘടിപ്പിക്കുന്ന ബാറ്റ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണമെന്റ് ഞായറാഴ്ച രാവിലെ 9 മുതല്‍ പ്രസ്റ്റണ്‍ കോളേജ് സ്റ്റേഡിയത്തില്‍ നടക്കും. നാേര്‍ ത്ത് വെസ്റ്റിലെ പ്രമുഖ താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഒന്നാം സമ്മാനം 100 പൗണ്ടുo, രണ്ടാം സമ്മാനം 50 പൗണ്ട് , മൂന്നാം സമ്മാനം 30 പൗണ്ട് , നാലാം സമ്മാനം 2O പൗണ്ട് എന്നിങ്ങനെയാണ് സമ്മാനതുക. ഓരോ കളിക്കാരനും 10 പൗണ്ട്  രജിസ്‌ട്രേഷന്‍ ഫീസ് കൊടുക്കണം.

മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ഇനിയും താല്പര്യമുള്ള കളിക്കാര്‍ ഞായറാഴ്ച 9 മണിക്ക് നേരിട്ട് എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിക്കുന്നു . മത്സരത്തില്‍ പങ്കെടുക്കുന്ന  ടീമുകളെ നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക. അലൈഡ് ഫിനാന്‍സിയേഴ്‌സ്, ട്രിനിറ്റി  ഇന്റീരിയേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.  മത്സരങ്ങളില്‍ പങ്കെടുത്ത് ടൂര്‍ണമെന്റ് വന്‍ വിജയമാക്കുവാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി എഫ്.ഒ.പി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക -

ബിജു സൈമണ്‍- O7853276375

തങ്കച്ചന്‍ എബ്രഹാo - O78830 22378

മത്സരം നടക്കുന്ന സ്ഥലം -

Preston College Sports Centre,

Fulwood Campus, Fulwood,

Preston, PR2 8UR

വാർത്ത: അലക്സ് വർഗീസ് 




കൂടുതല്‍വാര്‍ത്തകള്‍.