CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 35 Seconds Ago
Breaking Now

UKMCLന്റെ T20 ടൂര്‍ണമെന്റ് ജൂലൈ 31ന്; ഒന്നാം സമ്മാനം 1001 പൗണ്ട്

UKMCL യുകെ മലയാളി ക്രിക്കറ്റ് ലീഗ് .... കേരളത്തിന് പുറത്തു നടക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ മലയാളി ക്രിക്കറ്റ് ലീഗ് ആയി ആണ് അറിയപ്പെടുന്നത്. UKMCL ന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന T20 ടൂര്‍ണമെന്റ് ഈ വര്‍ഷം വളരെ വിപുലമായ പരിപാടികളോടും ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനങ്ങളോടും നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

പണ്ടത്തേതില്‍ നിന്നു വിഭിന്നമായി എല്ലാ രാജ്യക്കാരെയും എല്ലാവിധ കമ്മ്യൂണിറ്റികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ആദ്യം വരുന്ന 12 ടീമുകള്‍ക്ക് മാത്രമേ ടൂര്‍ണമെന്റിനു പ്രവേശനം ലഭിക്കു. UKMCLല്‍ കളിക്കുന്ന 9 ടീമുകള്‍ ഇപ്പോള്‍ തന്നെ അവരുടെ താല്പര്യം അറിയിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ആദ്യം വരുന്ന 3 ടീമുകള്‍ക്ക് കൂടി പങ്കെടുക്കാന്‍ കഴിയും. ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ടീമിന് £1001 ഉം, രണ്ടാമതാവുന്ന ടീമിന് £501 ഉം ആണ് സമ്മാന തുകയായി ലഭിക്കുക.

മത്സരങ്ങള്‍ ഈ വരുന്ന ജൂലൈ 31ന് Sunday Hynault Recreation ഗ്രൗണ്ടില്‍ വച്ചാണ് നടത്തപ്പെടുന്നത്. പങ്കെടുക്കുന്ന ടീമുകള്‍ 8.00 നു ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്ന് സംഘാടകര്‍ അറിയിച്ചു. ഫൈനലില്‍ വരുന്ന എല്ലാ ടീമുകള്‍ക്കും ഉള്ള ബെസ്റ്റ് ബാറ്റ്‌സ്മാന്‍ , ബെസ്റ്റ് ബൌളര്‍, മാന്‍ ഓഫ് ദി മാച്ച് ട്രോഫികളും അടക്കം ഇന്റര്‍നാഷണല്‍ നിലവാരത്തില്‍ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞതായി സംഘാടകസമിതി ചെയര്‍മാന്‍ നവാസ് റാവുത്തര്‍ അറിയിച്ചു.

പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും കാണികള്‍ക്കും വേണ്ടി വളരെ മിതമായ നിരക്കില്‍ ഭക്ഷണം ഉണ്ടായിരിക്കും. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും രണ്ടു കളികള്‍ എങ്കിലും ലഭിക്കുന്ന രീതിയില്‍ ആണ് ലീഗ് മത്സരം വിഭാവനം ചെയ്തിരിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ എത്രയും പെട്ടെന്ന് സംഘാടക സമിതിയുമായി ബന്ധപ്പെടണം. കളികളെ പറ്റിയുള്ള എല്ലാ വിവരങ്ങളും www.ukmcl.com www.ukmcl.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

ടൂര്‍ണമെന്റിനോട് അനുബന്ധിച്ചു നടക്കുന്ന വടം വലി, കബഡി, മാരത്തോണ്‍ ഓട്ടം എന്നീ കായിക മത്സരങ്ങള്‍ക്കും പങ്കെടുക്കാന്‍ ടീമുകള്‍ക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്. നാവില്‍ കൊതിയൂറും രുചിയുള്ള നാടന്‍ കേരള ഭക്ഷണ ശാലയാണ് ഈ ടൂര്‍ണമെന്റിന്റെ മറ്റൊരു സവിശേഷത.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ എത്രയും പെട്ടെന്ന് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

ബിജു പിള്ള: 07904312000

നിഷാര്‍: 07846066476

 

 

 




കൂടുതല്‍വാര്‍ത്തകള്‍.