ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 31ന് ബ്രിസ്റ്റോളിൽ ഫിഷ്പോണ്ട്സ് സെന്റ്. ജോസഫ് ദേവാലയത്തിൽ 2 മണിക്ക് ആരാധനയോടെ തുടക്കമാകും. റവ . ഫാ. ജോയി വയലിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്ന ആഘോഷമായ സുറിയാനി കുർബ്ബാനയെ തുടർന്ന് അൽഫോൻസാമ്മയുടെ രൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം നടക്കും. ഇതിനെ തുടർന്ന് നേർച്ച ഭക്ഷണം വിതരണം ചെയ്യും.
ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ ഒരിക്കൽ കൂടി സമാഗതമാകുമ്പോൾ ഇനി സ്മരണയ്ക്കപ്പുറം ജീവിത പാഠമാകേണ്ട ദൈവ വിജ്ഞാനത്തിലേക്ക് വിശുദ്ധി നമ്മുടെ ചിന്താധാരയെ ഉയർത്തുന്നു. വി. അൽഫോൻസാമ്മ കരയുകയും കരയുന്നവരുടെ പക്കലേക്ക് ഇറങ്ങുകയും ചെയ്യുന്ന ദൈവത്തെ അനുഭവിച്ചറിഞ്ഞവളാണ്. നമുക്കും കരയുന്നവരിൽ ദൈവത്തെ കണ്ടുകൊണ്ട് വി. അൽഫോൻസാമ്മയുടെ തിരുനാൾ അനുഗ്രഹപ്രദമാകുവാൻ സ്നേഹപൂർവ്വം STSMCC ചാപ്ലിൻ ഫാ. പോൾ വെട്ടിക്കാട്ട് എല്ലാവരെയും ക്ഷണിക്കുന്നു.
വാർത്ത: സിസ്റ്റർ ലീന മേരി