സാലിസ്ബറി മലയാളീ അസോസിയേഷന്റെ പുതിയ പ്രസിഡന്റായി ശ്രീ. ഷിബു ജോണും സെക്രട്ടറിയായി ശ്രീമതി. സിൽവി ജോസും ട്രഷററായി ശ്രീ. സെബാസ്റ്റിയൻചാക്കോയും തിരഞ്ഞെടുക്കപ്പെട്ടു.ഈ നവ നേതൃത്വം സാലിസ്ബറി മലയാളികൾക്കിടയിൽ പുത്തനുണർവ്വേകി എന്നതിൻറെ തെളിവാണ് എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ചെസ്സിങ്ടോൺ അഡ്വഞ്ചർ പാർക്കിലേക്ക് ജൂലൈ 9ന് നടത്തിയ ഫാമിലി ടൂർ.വളർന്നുവരുന്ന യുവതലമുറയുടെ മനസറിഞ്ഞു ടൂർകോർഡിനേറ്ററായ സ്റ്റാലിൻ സണ്ണിനടത്തിയ ടൂർ പ്രോഗ്രാം എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി. കുടുബാങ്ങങ്ങൾ എല്ലാവരും രാവിലെ 8 മണിയോടെഎത്തിച്ചേരുകയും മനസ് തുറന്ന് ആഹ്ലാദിച്ചും സൗഹൃദം പങ്കുവെച്ചും ആ ദിവസം അവിസ്മരണീയമാക്കി
ഓണാഘോഷങ്ങളിലും ക്രിസ്തുമസ് ആഘോഷങ്ങളിലും മാത്രം ഒതുങ്ങി നിൽക്കാതെ ചാരിറ്റി പ്രവർത്തനങ്ങളിലും SMA യുടെ കുരുന്നുകൾസജീവരാണ്.സാലിസ്ബറി ഹോസ്പിറ്റലുമായി സംയോജിച്ചു ക്യാൻസർ റിസേർച്ചിനുവേണ്ടി നടത്തിയ ചാരിറ്റി പ്രോഗ്രാമിൽ വർണ്ണാഭമായ ഇന്ത്യൻ ഡാൻസ്അവതരിച്ചപ്പോൾ തദ്ദേശീയരും വിദേശീയരും ഹർഷാരവത്തോടെയാണ് എതിരേറ്റത്.
കലയെ പ്രോത്സാഹിപ്പിക്കുന്നതുപോലെ തന്നെ കായികപ്രേമികളെയും ഇരുകരങ്ങളും നീട്ടി SMA സ്വീകരിച്ചിട്ടുണ്ട്.ഇതിനു ഉത്തമഉദാഹരമായിരുന്നു യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സാലിസ്ബറിയിലെ കൊച്ചു ഗ്രാമമായ ഡൗണ്ടനിൽ ബാഡ്മിന്റൻ താരങ്ങൾ എത്തിയത്.ടൂർണ്ണമെന്റിൽഉടനീളം യുക്മയുടെ നേതാക്കളുടെ സാന്നിധ്യം ഉണ്ടായിരുന്നു.ജീവിത തിരക്കിനിടയിലും അവരവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന യുക്മയുടെ ഇത്തരംപ്രവർത്തനങ്ങൾ പ്രശംസനീയമാണ്.
മുൻ കാലങ്ങളിലെപ്പോലെ SMA യുടെ BBQ ജൂലൈ 23 ന് ഹാർണം സോഷ്യൽ ക്ലബ്ബിൽ വെച്ചു നടത്തുകയുണ്ടായി.രുചികരമായ വിവിധതരംഭക്ഷണം ആദ്യാവസാനം വരെ എല്ലാവർക്കും മതിവരുവോളം നൽകിയ ഫുഡ് കമ്മറ്റിയെ എല്ലാവരും അഭിനന്ദിച്ചു.എല്ലാവരെയും ചിരിപ്പിക്കാനായി കളികൾ ഒരുക്കി പ്രോഗ്രാം കമ്മറ്റിയും അവരുടെ കഴിവ് തെളിയിച്ചു.
ഐശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടെയും പ്രതീകമായ ഓണത്തപ്പനെ വരവേൽക്കാൻ SMA കുടുംബം ഒത്തൊരുമയോടെ തയ്യാറായി കഴിഞ്ഞു. അതിന്റെ അണിയറ പ്രവർത്തനങ്ങൾ തകൃതിയായി നടന്ന് വരികയാണെന്ന് പ്രസിഡന്റ് ശ്രീ. ഷിബു ജോൺ അറിയിച്ചു.