CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 32 Minutes 28 Seconds Ago
Breaking Now

ദൈവ വചനം കലാരൂപങ്ങളിൽ എഴുന്നള്ളാൻ ബ്രിസ്റ്റോൾ കാത്തിരിക്കുന്നു.ആറാമത് ബ്രിസ്റ്റോൾ ബൈബിൾ കലോത്സവം ഒക്ടോബർ 29ന്.

വിശുദ്ധ ഗ്രന്ഥത്തിന്റെ ആദ്യ താള്‍ മുതല്‍ ഇതള്‍ വിടര്‍ത്തുന്ന ദൈവകാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശനം കാല്‍വരിയില്‍ പൂര്‍ണത നേടുന്നു. ഈ കാരുണ്യ അനുഭവത്തിലേക്ക് കടന്നു വരുന്ന മനുഷ്യന്‍ സര്‍വ്വചരാചരങ്ങളെയും ആശ്ലേഷിക്കുന്ന സ്‌നേഹാനുഭവത്തിന്റെ നീര്‍ച്ചാലായി മാറണമെന്ന് ഈ കാരുണ്യവര്‍ഷത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഗ്രഹിക്കുന്നു. വചനാധിഷ്ഠിതമായ ജീവിതം നയിച്ചു കൊണ്ട് ക്രിസ്തു പ്രസംഗിച്ച ദൈവരാജ്യത്തിന് സാക്ഷ്യം നല്‍കുവാന്‍ ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നു. കലയും സാഹിത്യവും വ്യക്തികളുടെ പ്രാപഞ്ചിക സൗഹൃദത്തെയും ദൈവാനുഭവത്തെയും ആഴപ്പെടുത്തുകയും, സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ നിര്‍ണ്ണയിക്കുകയും ചെയ്യാറുണ്ട്. കലാസാഹിത്യരൂപങ്ങള്‍ക്ക് മനുഷ്യ ജീവിതത്തിലുള്ള ഈ സ്വാധീനം വിശ്വാസ ജീവിതത്തിലും പ്രഘോഷണത്തിലും ദൈവവചനം കലാരൂപങ്ങളിലൂടെ ക്രിയാത്മക ഫലങ്ങളുളവാക്കുവാന്‍ ഉദ്ദേശിച്ചു കൊണ്ട് ക്ലിഫ്ടന്‍ രൂപതാ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം ആറാമത് ബൈബിള്‍ കലോത്സവം ഒരുക്കിയിരിക്കുന്നു.   

ദൈവവചനത്തോട് നമുക്കുള്ള ആദരവും അര്‍പ്പണവും പ്രകടിപ്പിക്കുവാന്‍ അവസരമൊരുക്കുന്ന ഒരു വേദിയാണിത്. ആറു കൊല്ലം മുന്‍പ് ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ  പത്താം വാര്ഷികത്തോടനുബന്ധിച് ആരംഭിച്ചു  യു.കെ മുഴുവനുമുള്ള സീറോ മലബാര്‍ സമൂഹത്തിനുവേണ്ടി നടത്തപെടുന്ന ഈ മത്സരം യൂറോപിലെ ഏറ്റവും വലിയ ബൈബിള്‍ അധിഷ്ഠിത കലോത്സവമാണ്.സ്വജീവിതത്തിന്റെ ശ്രീകോവിലില്‍ അമുല്യമായി പ്രതിഷ്ഠിച്ച് പൂജിക്കുന്ന മൂല്യങ്ങളെ മറ്റുള്ളവരുമായി പങ്കു വയ്ക്കുവാന്‍ ലക്ഷ്യം വച്ചു കൊണ്ടുള്ള ഈ കലോത്സവം പുതു തലമുറക്ക് പ്രചോദനം നല്‍കുന്നതാണ്. യു.കെ യിലെ മുഴുവന്‍ കത്തോലിക്കാ സമൂഹങ്ങളെയും ഈകലോത്സവത്തിലേക്ക് ക്‌ളിഫ്ടണ്‍ രൂപതാ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.പോള്‍ വെട്ടിക്കാട്ട് സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

ബൈബിളിനെ ആസ്പദമാക്കിയുള്ള ആരോഗ്യകരമായ ഈ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ യു കെ യിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സീറോ മലബാര്‍ അംഗങ്ങള്‍ എത്തിച്ചേരാറുണ്ട്. ഒക്ടോബര്‍ 29-)o തീയതി ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററില്‍ ഏഴ് സ്റ്റേജുകളിലായി നടക്കുന്ന ഈ കലാ മാമാങ്കത്തിന് രാവിലെ ഒമ്പത് മണിക് തിരിതെളിയും. സീറോ മലബാര്‍ സമൂഹത്തിന്റെ അഭിമാനമായ ഈ വലിയ സംരംഭത്തില്‍ എല്ലാ വര്‍ഷത്തെയും പോലെ യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള കലാസ്‌നേഹികള്‍ പങ്ക് കൊള്ളണമെന്ന് ഈ വര്‍ഷത്തെ കലോത്സവ ഭാരവാഹികളായ ചെയര്‍മാന്‍ റവ. ഫാ. സണ്ണിപോള്‍, MSFS കോ - ഓര്‍ഡിനേറ്റര്‍മാരായ  റോയി സെബാസ്‌ററ്യന്‍ (ബ്രിസ്റ്റോള്‍), ഫിലിപ്പ് കണ്ടോത്ത് (ഗ്ലോസ്റ്റര്‍), ഡെന്നീസ് വി. ജോസഫ് (ടോണ്ടന്‍), സിജി വാദ്ധ്യാനത്ത് (ബ്രിസ്റ്റോള്‍), ജെസ്സി ഷിബു (വെസ്റ്റേണ്‍ സൂപ്പര്‍മേയര്‍) എന്നിവര്‍ ദൈവനാമത്തിന്റെ പേരില്‍ സസ്‌നേഹം അറിയിക്കുന്നു.   

മത്സര ഇനങ്ങള്‍  :

സ്‌കിറ്റ്, ബൈബിള്‍ ന്യൂസ് പ്രസന്റേഷന്‍ ,ഇന്‍സ്ട്രുമെന്റല്‍ (ഗിറ്റാര്‍ , കീ ബോര്‍ഡ്, ബൈബിള്‍ ടാബ്ലോ , മാര്‍ഗം കളി, സിംഗിള്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, ഗ്രൂപ്പ് സോങ്ങ്, സോങ്ങ്, ബൈബിള്‍ കോസ്റ്റും, ബൈബിള്‍ മോണോ ആക്ട്, എസ് എ റൈറ്റിങ്, പെന്‍സില്‍ സ്‌കെച്ചിങ്, പെയിന്റിംഗ്, ഒറേഷന്‍(മലയാളം) (ഇംഗ്ളിഷ്), ബൈബിള്‍ ക്വിസ്, ബൈബിള്‍ റീഡിങ് ഇംഗ്ലീഷ് ആന്‍ഡ് മലയാളം. 

കൂടുതല്‍വിവരങ്ങള്‍ക്ക്:

www.syromalabarchurchbristol.com/2015biblekalotsavam.ഹ്റ്എം

വാർത്ത: സിസ്റ്റർ. ലീന മേരി 




കൂടുതല്‍വാര്‍ത്തകള്‍.