CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 48 Minutes 8 Seconds Ago
Breaking Now

എഫ്.ഒ.പി ഷട്ടിൽ ടൂർണമെന്റ് അബ്ബാസ് - സുരേഷ്‌ സഖ്യം ജേതാക്കൾ

ഒന്നാമത് എഫ്.ഒ. പി കപ്പ് ഷട്ടില്‍ ടൂര്‍ണമെന്റില്‍ അബ്ബാസ് - സുരേഷ് സഖ്യം ജേതാക്കളായി.രാവിലെ എഫ്.ഒ.പി. കോഡിനേററ്റര്‍ ഡോ.ആനന്ദ് പിള്ള ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ജോജി ജേക്കബ്ബ് കളിക്കാരെയും കാണികളെയും സ്വാഗതം ചെയ്തു.

രണ്ടാം സ്ഥാനം ബിജു  പോള്‍ -രൂപേഷ്  സഖ്യവും, മൂന്നാo സ്ഥാനത്ത് ബിജു സൈമണ്‍ സഖ്യവും, സഞ്ജയ് - അല്‌പേഷ് നാലാം സ്ഥാനത്തും എത്തിച്ചേര്‍ന്നു.വിജയികള്‍ക്ക് ട്രോഫിയും 101 പൗണ്ടും സമ്മാനമായി ലഭിച്ചു.

രണ്ടാം സമ്മാനം 51 പൗണ്ടും ട്രോഫിയും, മൂന്ന്, നാല് സ്ഥാനക്കാര്‍ക്ക് യഥാക്രമo 30, 20 പൗണ്ടും  ട്രോഫിയും സമ്മാനമായി ലഭിച്ചു.വിജയികള്‍ക്ക് തങ്കച്ചന്‍ എബ്രഹാം, ജിജി വല്ലൂരാന്‍ , ബെന്നി ചാക്കോ, സിന്നി  ജേക്കബ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷാജു  വല്ലൂരാന്‍, ബിജു അമ്പാറ, ജോണ്‍സണ്‍ കളപ്പുരക്കല്‍, തുടങ്ങിയവര്‍ ടൂര്‍ണമെന്റിന് നേത്യത്വo കൊടുത്തു.

 

ഫ്രണ്ട്‌സ് ഓഫ് പ്രസ്റ്റണ്‍ ആദ്യമായി സoഘടിപ്പിച്ച ടൂര്‍ണമെന്റ് വന്‍ വിജയമായിരുന്നു. നോര്‍ത്ത് - വെസ്റ്റിലെ പ്രമുഖ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ബിജു സൈമണ്‍ കളിക്കാര്‍ക്കും, കാണികള്‍ക്കും നന്ദി പ്രകാശിപ്പിച്ചതോടെ ടൂര്‍ണമെന്റ് സമാപിച്ചു.

വാർത്ത: അലക്സ് വർഗീസ്





കൂടുതല്‍വാര്‍ത്തകള്‍.