CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 48 Minutes 4 Seconds Ago
Breaking Now

സ്‌പെഷ്യൽ ചെമ്മീന്‍ അച്ചാര്‍

ചെമ്മീന്‍ വൃത്തിയാക്കിയത്: ഒരു കപ്പ് 

കടുക്:  ഒരു ടീസ്പൂണ്‍ 

വെളുത്തുള്ളി ചതച്ചത്:  ഒരു ടേബിള്‍ സ്പൂണ്‍ 

ഇഞ്ചി ചതച്ചത്:  ഒരു ടേബിള്‍ സ്പൂണ്‍ 

കറിവേപ്പില:  ആവശ്യത്തിന്

അച്ചാര്‍പൊടി:  നാല് ടേബിള്‍ സ്പൂണ്‍

വിനാഗിരി: ഒരു കപ്പ് 

വെള്ളം തിളപ്പിച്ച് ആറിയത്:  ഒരു കപ്പ് 

നല്ലെണ്ണ:  മുക്കാല്‍ കപ്പ് 

പഞ്ചസാര:  ഒരു ടീസ്പൂണ്‍ 

ഉപ്പ് : ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം : ഒരു ചീനച്ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് അതിലേക്ക് വൃത്തിയാക്കി വച്ച ചെമ്മീനില്‍ ഉപ്പ് പുരട്ടി പൊരിച്ചെടുക്കുക. ഈ പൊരിച്ച ചെമ്മീന്‍ കോരി മാറ്റിവയ്ക്കുക. ബാക്കി എണ്ണയില്‍ കടുക് പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി , വെളുത്തുള്ളി എന്നിവ ചതച്ചതും കറിവേപ്പിലയും ചേര്‍ത്ത് മൊരിച്ചെടുക്കുക. വീണ്ടും ഇതിലേക്ക് അച്ചാര്‍ പൊടിയും വിനാഗിരിയും തിളച്ചവെള്ളവും ചേര്‍ത്ത് ഇളക്കുക. വറുത്തുവച്ച ചെമ്മീനും പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് വാങ്ങി വയ്ക്കുക.