ഹേവാർഡ്സ്ഹീത്ത് യുണൈറ്റഡ് ക്രിക്കറ്റ് സ്വന്തം തട്ടകമായ ഹേവാർഡ്സ്ഹീത്തിൽ നടന്ന വാശിയേറിയ ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈ സീസണിലെ മൂന്നാമത്തെ വിജയ കിരീടം ചൂടുകയുണ്ടായി. കഴിഞ്ഞ ദിവസം ബെക്സ്ഹില്ലിലും ആഷ്ഫോർഡിലും നടന്ന യുകെ ക്രിക്കറ്റ് ടൂർണ്ണമെന്റിലും ഹേവാർഡ്സ്ഹീത്തായിരുന്നു ഒന്നാം സ്ഥാനക്കാർ. യുകെയുടെ നാനാഭാഗത്ത് നിന്നും നിരവധി ക്രിക്കറ്റ് ക്ളബ്ബുകൾ പങ്കെടുത്ത ടൂർണമെന്റായിരുന്നു. ആഷ്ഫോർഡ് ക്രിക്കറ്റ് ക്ലബ്ബായിരുന്നു രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിനെ പ്രതിനിധീകരിച്ചു ക്യാപ്റ്റൻ ഷാജി തോമസും ഗംഗാപ്രസാദ്, ജോഷി പനമ്പേൽ, അരുൺ പീറ്റർ, ബേസിൽ ബേബി, ജോസ് സാമുവൽ, ഡാനി, ബെർബിൻ, ഹരികുമാർ ഗോപാലൻ നായർ, ഡോൺ, പ്രശാന്ത്, ബിബിൻ, ബൈജു, നൗഫൽ, ബിജു ഫിലിപ്പ്, സിജു ഫിലിപ്പ്, ഐസക്, ടിജോ ജിമ്മി, പ്രിൻസ് പുഞ്ചത്തലയ്ക്കൽ, ലിജേഷ് കെ. കുട്ടി, നിഷാന്ത്, ദിനേശ് ഡേവീസ് തുടങ്ങിയവർ ബൈജു കുര്യൻ പോർട്സ്മൗത്തിൽ നിന്നും ട്രോഫി കരസ്ഥമാക്കി. മത്സര പരിപാടികൾക്ക് സണ്ണി ലൂക്കോ, സജി ജോൺ, അരുൺ മാത്യു, സാബു ജോൺ, ബാബു മാത്യു, കോര, ജീത്തു, അനിൽ ശിവൻ, ജിജോ ആൻഡ്രൂസ്, ജോസ് ബിജു, ജോജോ, പ്രജീഷ് ജെമ്മു കുര്യൻ, നിതിൻ തേജോ, ആണ് ജിമ്മി, ജിജോ അരയത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ജോഷി പനമ്പേൽ മത്സരാവസാനം ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
ജിജോ അരയത്ത്