CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 59 Seconds Ago
Breaking Now

ഓൾ യുകെ ഇൻഡോർ വോളീബോൾ ടൂർണമെന്റ് ഒക്ടോബർ 8ന്....

ഷെഫീൽഡ് സ്‌ട്രൈക്കേഴ്‌സ് വോളീബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇദംപ്രഥമായി ഓൾ യുകെ ഇൻഡോർ വോളീബോൾ ടൂർണമെന്റ് ഒക്ടോബർ 8ന് ഷെഫീൽഡ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സ്പോർട്സിൽ (EIS) വച്ച് നടത്തപ്പെടുന്നു. 

2012 ൽ 8 പേർ ചേർന്ന് രൂപീകരിച്ച  ക്ലബ്ബ്‌ നിലവിൽ ഷെഫീൽഡിലെ 25 ൽ പരം വോളീബോൾ പ്രേമികൾക്കു ആവേശവും വോളിബോൾ പരിശീലിക്കുവാനുള്ള കളരിയുമായി മാറിയപ്പോൾ, മലയാളിയുടെ നിത്യജീവിത്തിന്റെ ഭാഗമായിരുന്ന ഈ കായിക വിരുന്ന് യുകെയിൽ വളരുന്ന പുതുതലമുറക്ക്‌ ഒരു ആവേശമായി മാറ്റുന്നതിന്റെ ഭാഗമായിട്ടു കൂടിയാണു മൽസരം സംഘടിപ്പിക്കുവാൻ ക്ലബ്‌ തീരുമാനിച്ചത്‌. 

രാവിലെ 9 മണിക്ക് തുടങ്ങുന്ന മത്സരത്തിൽ  ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമിന് ട്രോഫിയും ക്യാഷ് അവാർഡും ഏറ്റവും നല്ല കളിക്കാരനു വ്യക്തിഗത സമ്മാനവും നൽകുന്നതായിരിക്കും

ഈ പ്രവാസ ജീവിതത്തിൽ  നമ്മുടെ നാടിന്റെ സ്നേഹവും, സൗഹൃദവും, സഹകരണവും, മാത്സര്യ വീര്യവും, ആവേശവും, വാശിയും ഒട്ടും ചോർന്നു പോകാതെ ഒരുക്കുന്ന ഈ ആവേശ പോരാട്ടത്തിൽ മാറ്റുരക്കുവാനായി യുകെയിലെ പ്രമുഖരായ പത്തോളം ടീമുകൾ ഇതിനോടകം തന്നെ പേരുകൾ നൽകിയിട്ടുണ്ട്‌. ഇനിയും പേരു നൽകുവാനാഗ്രഹിക്കുന്ന ടീമുകൾ എത്രയും വേഗം ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

ഷെഫീൽഡ് സ്‌ട്രൈക്കേഴ്‌സിന്റെതാണ് ഈ പ്രഥമ സംരഭം ഒരു വൻ വിജയമാക്കി തീർക്കുന്നതിനായി എല്ലാ കായികപ്രേമികളെയും ഷെഫീൽഡ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സ്പോർട്സ് സെന്ററിലേക്കു ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

ടോണി സ്കറിയ 




കൂടുതല്‍വാര്‍ത്തകള്‍.