CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 41 Minutes 58 Seconds Ago
Breaking Now

പാമ്പാടുംപാറ പഞ്ചായത്തിലെ പാമ്പുകള്‍ക്ക് മാളമുണ്ട്, പക്ഷെ അവിടുത്തെ പഴയ ഒരു അധ്യാപകന്‍ അനുരാജിന് തല ചായ്ക്കാന്‍ ഇടമില്ല നിങ്ങള്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പഞ്ചായത്ത് പ്രസിഡന്റും .........

കയറികിടക്കാന്‍ ഒരു വീട് എന്ന ഒരു സ്വപ്നം മാത്രമേ അനുരാജ് എന്നു പറയുന്ന ഈ വിദ്യാസമ്പന്നനായ ഈ മനുഷ്യനുള്ളു. കഷ്ടപ്പെട്ട് നേടിയ വിദ്യാഭ്യാസം പോലും പ്രയോജനപ്പെടാതെ, അന്നന്നത്തെ ജീവിതം തള്ളിനീക്കാന്‍ കട്ടപ്പന ബസ്സ്റ്റാന്‍ഡില്‍ ലോട്ടറി വില്‍ക്കുന്ന ഈ മനുഷൃനെ സഹായിക്കണം എന്ന അഭ്യര്‍ത്ഥനയുമായി നെടുംകണ്ടം, തേര്‍ഡ് ക്യാമ്പ് പള്ളി വികാരി ഫാദര്‍ ജോസഫ് പാലത്തിങ്കലും പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റും...

ഇവരുടെ ലെറ്റര്‍ താഴെ പ്രസിദ്ധീകരിക്കുന്നു....

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഇവരെ സഹായിക്കാന്‍ നടത്തുന്ന ചാരിറ്റിയിലേക്ക് ഇതുവരെ 405 പൗണ്ടാണ് ലഭിച്ചത്, അതിന്റെ സമ്മറി ബാങ്ക് സ്റ്റേറ്റുമെന്റ് താഴെ കൊടുക്കുന്നു:

 

ഇടുക്കി , നെടുങ്കണ്ടത്ത് പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്തുണ്ടായ ട്രെയിന്‍ അപകടം അനുരാജ് എന്ന ചെറുപ്പക്കാരന്റെ ജീവിതം തന്നെ തകര്‍ത്തെറിഞ്ഞു. അപകടത്തില്‍ ഒരു കൈയും ,ഒരു കാലും നഷ്ട്ടപ്പെട്ടു. മറ്റൊരു കൈ പകുതി ചലനമറ്റും പോയി. എങ്കിലും പഠനം തുടര്‍ന്നു B A പാസ്സായി ,പിന്നിട് കോട്ടയം മംഗളം കോളേജില്‍ നിന്നു ബി എഡും കരസ്ഥമാക്കി. അതിനു ശേഷം കേരളത്തില്‍ ജോലി അന്വേഷിച്ചു മടുത്തു അവസാനം മദ്ധ്യപ്രദേശില്‍ ഒരു ഹൈ സ്‌കൂളില്‍ അധ്യാപകനായി ജോലി ലഭിച്ചു ,ഇതിനിടയില്‍ വിവാഹം കഴിച്ചു രണ്ടു കുട്ടികളും ജനിച്ചു . 

മദ്ധ്യ പ്രദേശിലെ ചൂട് കുട്ടികള്‍ക്കും ഭാരൃക്കും ഒട്ടേറെ രോഗങ്ങള്‍ സമ്മാനിച്ചു. ചികിത്സകൊണ്ടു പൊറുതിമുട്ടിയ സാഹചരൃത്തില്‍ ജീവന്‍ രക്ഷിക്കാന്‍ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു തിരിച്ചുപോന്നു. അങ്ങനെ ഇടുക്കിയിലെ കൂട്ടാറില്‍ എത്തി ഒരു വാടകവീട്ടില്‍ താമസമാക്കി, ഉപജീവനത്തിന് ഭാര്യ അടുത്ത വീട്ടില്‍ കൂലിവേലക്ക് പോകും, എന്നാല്‍ ഇപ്പോള്‍ ഭാര്യ രോഗിയായി ഒരു ശസ്ത്രക്രിയ കഴിഞ്ഞു വീട്ടില്‍ വിശ്രമിക്കുന്നു .ഈ സാഹചരൃത്തില്‍ കുട്ടികളെ സംരക്ഷിക്കാനും വാടക കൊടുക്കുന്നതിനും വേണ്ടി കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ ലോട്ടറി വില്‍ക്കുകയാണ് അനുരാജ് എന്ന ഈ വിദ്യാസമ്പന്നനായ അദ്ധ്യാപകന്‍..

പകുതി പട്ടിണിയില്‍ ജീവിക്കുമ്പോളും ഇദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം കയറി കിടക്കാന്‍ ഒരു കൂര എന്നതാണ് അതിനു നിങ്ങള്‍ സഹായിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

അനുരാജിനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയത് അദ്ദേഹത്തോടൊപ്പം നെടുങ്കണ്ടം ഹൈസ്‌കൂളില്‍ പഠിച്ച ഇപ്പോള്‍ യുകെയിലെ റെഡിങ്ങില്‍ താമസിക്കുന്ന ചാക്കോ ജോര്‍ജാണ്. അനുരാജിന്റെ അവസ്ഥ സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം തന്നെ എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് താഴെ കൊടുക്കുന്നു:- 

Tenth class I lost my left leg and hand as well as the elbow bone is also lost in the right hand and a piece of bone is broken in the right leg below the keen. I am married and I have one son, he is studying in second class in a government school and I have a daughter, she is 2 1/2 years old. My wife is going for labour work in others farm. We don't have our own land and home, so we are living in a rental home. The rent of the house is 3000 per month.

I am taking treatment now also, since from 1990's. Due to this I am humbly requesting all my friends to offer some financial help to me, which you can do. It is said that many drops of water can do something.

Here I am providing my address, phone number .

Anuraj P.K, Puthumana House, Balagram P.O, Kumarakam Mettu, Idukki, Kerala, India 685552.

Hello friends after reading this please share to your friends

With thanks

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ സുതാര്യതയും സത്യസന്ധതയും ഞങ്ങള്‍ നിങ്ങളെ  ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഞങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പത്താമത്തെ ചാരിറ്റിയാണിത്. ഓണം പ്രമാണിച്ച് ഞങ്ങള്‍ നടത്തുന്ന ഈ ചാരിറ്റി അനുരാജിനും മരിയപുരത്തെ ഓട്ടോ ഡ്രൈവര്‍ ബിജു കുരുവിളയുടെ കുട്ടിയുടെ ചികിത്സ സഹായത്തിനും വേണ്ടിയാണ്. നിങ്ങള്‍ തരുന്ന സഹായം ഞങ്ങള്‍ ഈ രണ്ടു കുടുംബങ്ങള്‍ക്കുമായി തുല്യമായി വീതിച്ചു നല്‍കുമെന്ന് ഉറപ്പു തരുന്നു.

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല.. ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍ വഴി എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ബാങ്ക് അക്കൗണ്ട് കണ്‍വീനര്‍ സാബു ഫിലിപ്പ് , സെക്രട്ടറി ടോം ജോസ് തടിയംപാട്, ജോയിന്റ് സെക്രട്ടറി സജി തോമസ് എന്നിവരുടെ പേരിലാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP 

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS

അനുരാജ്- ഫോണ്‍ 0091 ,9961512103

ബിജു കുരുവിള: 00916647876148

ഇടുക്കി ചാരിറ്റി ഗ്രൂപ്പുമായി ബന്ധപ്പെടാന്‍ വിളിക്കുക:-

ടോം ജോസ് തടിയംപാട് 07859060320

സാബു ഫിലിപ്പ് 07708181997

സജി തോമസ് 07803276626

 




കൂടുതല്‍വാര്‍ത്തകള്‍.