CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 53 Minutes 25 Seconds Ago
Breaking Now

സൗത്താംപ്റ്റണിലെ മലയാളികളുടെ അഭിമാനമായി, 11 എ സ്റ്റാറുകളുമായി ഷാരോണ്‍........

11 എ സ്റ്റാറുകൾ നേടി ഉന്നത വിജയം കരസ്ഥമാക്കിയ ചെറിയാൻ തോമസ് - റെജീന തോമസ് ദമ്പതികളുടെ     മകൾ ഷാരോൺ സൗത്താംപ്റ്റൻ നിവാസികളുടെ അഭിമാനമായി മാറിയിരിക്കുകയാണ്. സൗത്താംപ്റ്റൻ സെന്റ്. ആൻസ് കത്തോലിക്ക സ്‌കൂളിൽ നിന്നും എ പൂർത്തിയാക്കിയ ഷാരോൺ മാത്‍സ്, ഹിസ്റ്ററി, ഡ്രാമ, ഫ്രഞ്ച്, ഇംഗ്ലീഷ് ലാംഗ്വേജ്, ജോഗ്രഫി, ഇംഗ്ലീഷ് ലിറ്ററേച്ചർ, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, റിലീജിയസ് സ്റ്റഡീസ് എന്നീ വിഷയങ്ങളിലാണ് എ സ്റ്റാർ നേടിയത്. സാലിസ്ബറിയിലെ ഒരു പ്രൈവറ്റ് മാനുഫാക്ച്ചറിംഗ് ഫേമിൽ ആണ് പിതാവ് ചെറിയാൻ ജോലി ചെയ്യുന്നത്. സൗത്താംപ്റ്റൻ ജനറൽ ഹോസ്പിറ്റലിൽ ബാൻഡ് 6 നേഴ്‌സായി ജോലി നോക്കുകയാണ് മാതാവ് റെജീന തോമസ്. സെന്റ്. ജോർജ് കാത്തലിക് കോളേജിൽ ഇയർ 8ന് പഠിക്കുന്ന സ്റ്റീവ് ചെറിയാൻ സഹോദരനാണ്. വൈദ്യശാസ്ത്രത്തിൽ ഉപരി പഠനം നടത്തണം എന്നാണ് ഷാരോണിന്റെ ആഗ്രഹമെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. ഉപരി പഠനത്തിലും ഇപ്പോൾ ഉള്ള പഠന മികവ് നിലനിർത്തി ഉന്നത വിജയം കരസ്ഥമാക്കുവാൻ ഷാരോണിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.