നിറഞ്ഞ ജനപങ്കാളിത്തവും ഗൃഹാതുരത്വമുണര്‍ത്തുന്ന കലാസൃഷ്ടികളും വിഭവസമൃദ്ധമായ ഓണസദ്യയും കൂറ്റന്‍ അത്തപ്പൂക്കളവുമൊക്കെ സമ്മാനിച്ച് ലിംകയുടെ പൊന്നോണം - 2016 പടിയിറങ്ങി. സെപ്തംബര്‍ 17ന് ശനിയാഴ്ച 'ബിനു ജോസഫ് നഗറായിരുന്ന' ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ ഹൈസ്കൂളില്‍ വച്ചു നടത്തപ്പെട്ട ഓണാഘോഷ പരിപാടികളില്‍ ലിവര്‍പൂളിലെയും പരിസര പ്രദേശങ്ങളിലെയും അഞ്ഞൂറില്പരം മലയാളികളാണ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നത്. 6 മീറ്റര്‍ വ്യാസമുള്ള കൂറ്റന്‍ അത്തപ്പൂക്കളം കാണാനും കുടുംബസമേതം പൂക്കളത്തിനടുത്തിരുന്ന് ഫോട്ടോ എടുക്കുന്നതിനുമുള്ള ആവേശമായിരുന്നു അന്നവിടെ എത്തിച്ചേര്‍ന്നവര്‍ക്ക്.
അതിമനോഹരമായ ഒരു ദൃശ്യമാണ് ലിംക ഈ വര്‍ഷത്തെ അത്തപ്പൂക്കളത്തിലൂടെ ഒരുക്കിയിരുന്നത്. ഈ നയനമനോഹരമായ ദൃശ്യം പലരുടെയും ഫേയ്സ്ബുക്കില്‍ പോലും നിറഞ്ഞു നില്ക്കുന്നു. അന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച സ്ത്രീ -പുരുഷ മല്‍സര വടംവലിക്കു ശേഷം കൃതൃം 12 മണിക്ക് തന്നെ ഓണസദ്യ വിളമ്പി തുടങ്ങി. ഈ പതിവിലും വ്യത്യസ്തമായി രണ്ട്കലവറകളാണ് ഈ വര്‍ഷം ഓണ സദ്യയുടെ വിളമ്പിനായി ക്രമീകരിച്ചിരുന്നത്.
200ലധികം പേര്‍ക്ക് ഒരേസമയം ഓണസദ്യ ഉണ്ണാനുള്ള ക്രമീകരണങ്ങളായിരുന്നു ഇത്തവണ ലിംക മലയാളി കുടുംബങ്ങള്‍ക്കായി സജ്ജമാക്കിയിരുന്നത്. ഉച്ചകഴിഞ്ഞ് 3 മണിക്ക് വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാസായാഹ്നത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പൊതുസമ്മേളനത്തിന് ലിംക ചെയര്‍പേഴ്സണ്‍ ബിജുമോന് മാത്യു അദ്ധ്യക്ഷത വഹിക്കുകയും സെക്രട്ടറി ജോബി ജോസഫ് സ്വാഗതമരുളുകയും ചെയ്തു. ബ്രോഡ് ഗ്രീന്‍ ഹൈ സ്കൂള്‍ ഹെഡ് ടീച്ചര്‍ ശ്രീമതി. സാലി ബീവേഴ്സ്, സീറോ മലബാര്‍ സഭ ലിവര്‍പൂള്‍ അതിരൂപതാ കോര്‍ഡിനേറ്റര്‍ റവ. ഫാദര്‍ ജിനോ അരീക്കാട്ട് എന്നിവര്‍ ഓണാശംസകള്‍ നല്കുകയുണ്ടായി.
ലിംകയുടെ സജീവ പ്രവര്‍ത്തകനായിരുന്ന വിനു ജോസഫിനെയും, ജോണ്‍ മാഷിനെയും അനുസ്മരിച്ചുകൊണ്ട് ശ്രീ. തമ്പി ജോസ് പ്രഭാഷണം നടത്തി. മിസിസ്. ഷൈനി ബിജു, ക്രിസ്റ്റിതോമസ് , രേഷ്മ ജോസ് എന്നിവര്‍ അവതാരകരായിയെത്തി ഈ വലിയ കലാസായാഹ്നത്തിന്റെ ആദ്യന്തം വിളങ്ങി നിന്നു.
ഓണക്കാലത്ത് അങ്ങ് വിദൂരതയില്‍ കഴിയുന്ന മാതാപിതാക്കളെ ഓര്‍മ്മയില്‍ കുടിയിരുത്തിക്കൊണ്ട് , പ്രവാസികളായ തങളുടെ മക്കളുടെ അസാന്നിദ്ധ്യം സൃഷ്ടിക്കുന്ന ശൂന്യതും കാത്തിരിപ്പിന്റെ വിരഹവുമൊക്കെഏവരുടെയും മനസ്സില്‍ കോറിയിട്ടുകൊണ്ട് ടൈറ്റസ് ജോസഫ് ആലപിച്ച ഹൃദയസ്പര്‍ശകമായ ഗാനത്തോടു കൂടി കലാസായാഹംനത്തിന് തുടക്കം കുറിച്ചു.
മനോഹരങളായ സംഘ നൃത്തങള്, ഓണപ്പാട്ടുകള്‍, ലിംകയുടെ മലയാളം ക്ലാസ്സിലെ വിദ്യാര്‍ഥികളും അദ്ധ്യാപകരും പിന്നെ മാവേലിയും ഒന്നുചേര്‍ന്ന് അവതരിപ്പിച്ച ഓണ ചിത്രീകരണം, ലിംകയുടെ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രിയ പ്രണയിനികളോടൊപ്പം ജോഡികളായിയെത്തി സിനിമാ ഗാനങ്ങളിലെ പ്രണയരംഗങളുടെ നൃത്താവിഷ്കാരംഎന്നിങ്ങനെയുള്ള കലാസൃഷ്ടികള്‍ അരങ്ങു തകര്‍ക്കുകയുണ്ടായി. ഈ വര്‍ഷത്തെ ലിംകയുടെ പൊന്നോണം-2016 ന്റെ ഏറ്റവും വലിയ ഹൈലൈറ്റ്സ് ആയിരുന്നതും, മാസങ്ങളോളം ലിവര്‍പൂളിലെ മലയാളി സമൂഹം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന സാമൂഹ്യ സംഗീത ഹാസ്യ നാടകം ഓര്‍മ്മയില്‍ ഒരു ഊഞ്ഞാല് ഹാളില്‍ തിങ്ങി നിറഞ്ഞിരുന്ന മലയാളി സമൂഹം ഒന്നായി നെഞ്ചിലേറ്റി.
ഒന്നേകാല്‍ മണിക്കൂറിലധികം സമയ ദൈര്‍ഘ്യമുള്ള ഈ നാടകത്തിന്റെ ആദ്യാന്തം സമ്മിശ്രവികാര സാന്ദ്രമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പ്രേക്ഷകര്‍ കടന്നു പോയത്. ഓണാഘോഷങളില് പങ്കെടുക്കാനെത്തിയവര്‍ക്കു പുറമെ നാടകം കാണാനായി മാത്രം എത്തിയവര്‍ ഏറെയായിരുന്നു.
ലിംകയുടെ പി ആര് ഒ യും ഈ വര്‍ഷത്തെ ഓണാഘോഷ കമ്മിറ്റി കണ്‍വീനറുമായിരുന്ന ശ്രീ. തോമസുകുട്ടി ഫ്രാന്‍സീസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ നാടകത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന രംഗസജ്ജീകരണവും അതു പോലെ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചതും ബിനു മൈലപ്രയായിരുന്നു.
ബിനോയ് ജോര്‍ജ് , ഡൂയി ഫിലിപ്, മനോജ് വടക്കേടത്ത്, എബി മാത്യു, തോമസുകുട്ടി ജോര്‍ജ്, നോബിള്‍ മാത്യു, അനുമോള്‍ തോമസ്, രേഷ്മ ജോസ്, ആല്ബിന് സിറിയക്, കിച്ചു മനോജ് , ഷൈബി സിറിയക് എന്നിവര്‍ക്കൊപ്പം ബ്രിട്ടീഷ്കാരിയായ Mrs. Cheril Cunnin നും ഈ നാടകത്തിലെ ചെറുതും വലുതുമായ കഥാപാത്രങള്‍ക്ക് ജീവന് നല്കി.
ലിംകയുടെ പൊന്നോണം -2016 ഒരു വന്‍ വിജയമാക്കി തീര്‍ത്ത ഓണാഘോഷകമ്മിറ്റി കണ്‍വീനര്‍ തോമസുകുട്ടി ഫ്രാന്‍സീസിനും മറ്റു കമ്മിറ്റി അംഗങ്ങള്‍ക്കും ചെയര്‍പേഴ്സണ്‍ ബിജുമോന് മാത്യു, സെക്രട്ടറി ജോബി ജോസഫ്, ട്രഷറര്‍ തോമസ് ഫിലിപ് എന്നിവര്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു.