CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 28 Minutes 26 Seconds Ago
Breaking Now

തിരുനാളുകളിൽ പ്രദേശവാസികൾക്ക് അലോസരമാകുന്ന വാദ്യമേളങ്ങൾ പാടില്ല: മാർ സ്രാമ്പിക്കൽ

ബ്രാഡ്ഫോർഡ്: വിശുദ്ധരുടെ ജീവിതം ധ്യാനിക്കുവാനും ക്രിസ്തുവിന്റെ വചനങ്ങൾ സ്വജീവിതത്തിലും സമൂഹത്തിനും നന്മ വിതറാനുമായി ഉത്തരവാദിത്വപ്പെട്ട ദൈവജനം വിശുദ്ധരുടെ തിരുനാളാഘോഷങ്ങൾ സമീപവാസികൾക്ക് ഉപദ്രവകരമായി മാറുന്ന വിധത്തിലുള്ള വാദ്യമേളങ്ങൾ തിരുന്നാളാഘോഷത്തിന് ഉപയോഗിക്കുന്നതിനോട് താത്പര്യമില്ലെന്ന് പ്രഥമ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കൽ അഭിപ്രായപ്പെട്ടു. തിരുന്നാളുകളിൽ വാദ്യമേളത്തിനല്ല പ്രാധാന്യമെന്നും ജീവന്റെ വചസ്സുകൾ ഗ്രഹിക്കുവാനും അവ ജീവിതത്തിൽ പ്രയോഗിക്കുവാനും നിശബ്ദതയിൽ ക്രിസ്തുവിനെ അറിഞ്ഞു നമ്മുടെ പ്രവൃത്തികളിലൂടെ ദൈവീക സ്നേഹം മറ്റുള്ളവർക്ക് പകർന്നു നൽകുകയാണ് വേണ്ടതെന്നും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ലീഡ്സ് സീറോ മലബാർ ചാപ്ലിയൻസിയിൽ പാസ്റ്ററൽ സന്ദർശന മധ്യേയാണ് മാർ ജോസഫ് സ്രാമ്പിക്കൽ നിലപാടുകൾ വ്യക്തമാക്കിയത്. 

ഇവിടെ വളരുന്ന കുട്ടികളെ ഇംഗ്ലീഷ് പ്രാർത്ഥനകൾ പഠിപ്പിച്ചു കുടുംബ പ്രാർത്ഥനകളിലും ഇംഗ്ലീഷ് ഭാഷയിൽ, കുട്ടികൾക്ക് മനസിലാകുന്ന ഭാഷയിൽ പ്രാർത്ഥനകൾ പഠിപ്പിക്കണമെന്നും നമ്മുടെ ആരാധനാ ക്രമം ക്രമേണ ഇംഗ്ളീഷിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നു വരികയാണെന്നും സീറോ മലബാർ കുർബാനയുടെ ഓരോ പ്രാർത്ഥനകൾക്കും അതിന്റേതായ അർത്ഥമാണെന്നും ലിറ്റർജി സഭയനുശാസിക്കുന്ന തരത്തിൽ എല്ലാ പ്രാർത്ഥനകളും ചൊല്ലണമെന്നും ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.

മാർപാപ്പയാൽ സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത യുകെയിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ വളർച്ചയെ ലക്ഷ്യമാക്കിയുള്ളതാണെന്നും ഇതിനെതിരെ ദുഷ്പ്രചാരണം നടത്തുന്നവർക്ക് വേണ്ടി സ്നേഹത്തോടെ പ്രാർത്ഥിക്കണമെന്നും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഇടയ സന്ദർശനത്തിൽ ലീഡ്സ് രൂപതാ സീറോ മലബാർ ചാപ്ലിയൻ ഫാ. മാത്യു മാളയോളി   മെഴുകുതിരി നൽകി മാർ ജോസഫ് സ്രാമ്പിക്കലിനെ ഔദ്യോഗികമായി സ്വീകരിച്ചു. ബിഷപ്പിന്റെ സെക്രട്ടറി ഫാ. ഫാൻസുവാ പത്തിലും ഇടയ സന്ദർശനത്തിൽ മാർ ജോസഫ് സ്രാമ്പിക്കലിനെ അനുഗമിക്കുന്നുണ്ട്.

സഖറിയാ പുത്തൻകളം 




കൂടുതല്‍വാര്‍ത്തകള്‍.