CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 2 Minutes 38 Seconds Ago
Breaking Now

ലിവര്‍പൂള്‍ പി.സി ജോര്‍ജിനെ സ്വീകരിക്കാന്‍ ഒരുങ്ങി കഴിഞ്ഞു....

കേരള രാഷ്ട്രിയത്തില്‍ ഒരു അഴിമതി വിമുക്ത രാഷ്ട്രിയം ഉയര്‍ത്തി കൊണ്ടു വന്ന, കേരള നിയമസഭയില്‍ ഒരു സാധരണക്കാരന്റെ ശബ്ദമായി മാറിയ, പൂഞ്ഞാറിന്റെ  എം.എല്‍.എ പി.സി  ജോര്‍ജിന് വമ്പിച്ച സ്വീകരണം നല്‍കാന്‍ ലിവര്‍പൂള്‍  ഒരുങ്ങി കഴിഞ്ഞു 

യൂറോപ്പിന്റെ സാംസ്‌കാരിക കേന്ദ്രവും ഫുട്‌ബോളിന്റെ ഈറ്റില്ലവുമായ  ലിവര്‍പൂളില്‍ ഒക്ടോബര്‍ 23 നു എത്തിച്ചേരുന്ന പൂഞ്ഞാര്‍ പുലി പി.സി. ജോര്‍ജ് എംഎല്‍ എയുടെ പ്രഭാഷണം ശ്രവിക്കുവാനും അദ്ദേഹവുമായി     സംവദിക്കുവാനും ചര്‍ച്ച നടത്തുവാനും നിങ്ങളെ എല്ലാവരെയും  ഹാര്‍ദവമായി സ്വാഗതം  ചെയ്യുന്നു. ലിവര്‍പൂള്‍ ഓപ്പണ്‍ ഫോറമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഫാസാക്കര്‍ലി ബ്രിട്ടീഷ് ലിജിയന്‍  ക്ലബില്‍ ഈ വരുന്ന  ഞായറാഴ്ച (23/10/16) ഉച്ച കഴിഞ്ഞ് 2 മണിക്ക്  ആരംഭിക്കുന്ന സമ്മേളനം 4 മണി വരെ തുടരും. കേരള രാഷ്ട്രിയത്തിലെ   , തിന്മകള്‍ക്കു എതിരെ ഒറ്റയ്ക്ക് പോരാടി  ജനഹൃദയങ്ങളില്‍ അംഗീകാരം നേടിയ പിസിയെ സ്വീകരിക്കാന്‍ എല്ലാ നല്ലവരായ  മലയാളികളെയും ഞങ്ങള്‍ ക്ഷണിക്കുന്നു... സ്വാഗതം ചെയ്യുന്നു .

പരിപാടി നടക്കുന്ന സ്ഥലം:

Longmoor La, Liverpool L10 1LF

സമയം: 2 pm - 4 pm 

അന്വേഷണങ്ങള്‍:

സിന്‌ടോ ജോണ്‍: 07723367687

തമ്പി ജോസ്: 07576983141

തോമസ് ജോണ്‍ വരികാട്ട്: 07949706499

ഹരികുമാര്‍ ഗോപാലന്‍: 0796338703    

ആന്റോ ജോസ്: 07846613685

ടോം ജോസ് തടിയംപാട്: 07859060320 

ടോം ജോസ് 

 

 




കൂടുതല്‍വാര്‍ത്തകള്‍.