നല്ലവണ്ണം പഴുത്ത പൈനാപ്പിൾ (ചെറുതായി അരിഞ്ഞത്)- 1 എണ്ണം
ശർക്കര പൊടിച്ചത്: 1/2 കപ്പ്
ഒന്നാം പാല്- 2 കപ്പ്
രണ്ടാം പാല്- 2 കപ്പ്
അണ്ടിപ്പരിപ്പ്- 50 ഗ്രാം
ഉണക്ക മുന്തിരി- 50 ഗ്രാം
നെയ്- 3 ടീസ്പൂണ്‍
എലക്ക (പൊടിച്ചത്)- 1/4 ടീസ്പൂണ്‍
വെള്ളം- 1/2 കപ്പ്
തയ്യാറാക്കുന്ന വിധം:
ഒരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടി വരട്ടിയെടുക്കുക. അതേ പാനില്‍ ഉണക്കമുന്തിരിയും വരട്ടിയെടുക്കുക. പാനില്‍ ചെറുതായി നുറുക്കിയ പൈനാപ്പിള്‍ ഇട്ട് 3 മിനിറ്റ് നന്നായി വഴറ്റണം.ശേഷം ശര്‍ക്കര ചേര്‍ക്കാം. ശര്‍ക്കര ചേര്‍ത്തതിനു ശേഷം രണ്ടാം പാൽ, വെള്ളം എന്നിവ ചേര്‍ക്കണം. ചെറിയ തീയില്‍ നന്നായി തിളപ്പിക്കുക. ഏലയ്ക്ക പൊടി ചേര്‍ക്കുക . നന്നായി തിളപ്പിച്ചതിനുശേഷം തീ കുറച്ച് പായസത്തിലേക്ക് തേങ്ങാപ്പാല്‍ ചേർത്തു ഒരു മിനിറ്റ് ചൂടാക്കുക. വറുത്തു വച്ചിരിക്കുന്ന ഉണക്ക മുന്തിരിയും കശുവണ്ടിയും ചേര്‍ക്കണം.