യുകെ മലയാളികളുടെ കാരുണ്യം ഇടുക്കി ഡാം തുറക്കുമ്പോള്‍ ഉണ്ടാകുന്ന മലവെള്ളപാച്ചില്‍ പോലെ ഇടുക്കി ചാരിറ്റി ഗ്രൂപ്പിലേക്ക് ഒഴുകി എത്തികൊണ്ടിരിക്കുന്നു. ഒറ്റദിവസം കൊണ്ടു ഞങ്ങള്‍ക്ക് ലഭിച്ചത് 610 പൗണ്ടാണ്. ഞങ്ങള്‍ക്ക് ലഭിക്കുന്ന മുഴുവന്‍ തുകയും മൃതദേഹവുമായി നാട്ടില്‍ പോകുന്ന ബന്ധുക്കളുടെ കൈവശം കൊടുത്ത് ജോസിയുടെ ഭര്‍ത്താവ് ചാംസിന് നല്‍കും, ഞങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് താഴെ കൊടുക്കുന്നു.
വെള്ളിയാഴ്ച രാവിലെയാണ് ജോസി കര്‍ത്താവില്‍ നിദ്ര പ്രാപിച്ചത്. ബോഡി നാട്ടില്‍ കൊണ്ടുപോകുന്നതിനും മറ്റു നിയമനടപടികള്‍ക്കും മലയാളി സമൂഹവും ജോസിയുടെ ബന്ധുക്കളും സജീവമായി രംഗത്തുണ്ട്. ഇവര്‍ക്ക് ഒപ്പം സഹായഹസ്തവുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പും ചേരുന്നു.
ജീവിതം മരവിച്ചു നില്ക്കുന്ന ഭര്‍ത്താവിനും കുട്ടിക്കും ജീവിതം കരുപ്പിടിപ്പിക്കുന്നതിനു വേണ്ടി ഞങ്ങളാൽ കഴിയുന്നത് സഹായിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് അതിനു നിങ്ങളുടെ സഹായം ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഇതു വരെ നടത്തിയ പതിനൊന്നു ചാരിറ്റിയില്‍ കൂടി 15 ലക്ഷത്തോളം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്കി സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട് .
ഞങ്ങളുടെ അക്കൗണ്ടില്‍ നിലവില്‍ 2197 പൗണ്ട് കിടപ്പുണ്ട് അത് പടമുഖം സ്നേഹ മന്ദിരത്തിനു നല്കിയ ചെക്കിന്റെ പണമാണ് അതിന്റെ സമ്മറി സ്റ്റേറ്റുമെന്റ്റ്കൂടി താഴെ കൊടുക്കുന്നു.
ഞങ്ങള്‍ക്ക് ലഭിക്കുന്ന തുകയുടെ സ്റ്റേറ്റ്മെന്റ് പ്രസിദ്ധികരിക്കുമ്പോള്‍ ഇതുകൂടി ഉള്‍പ്പെടുത്തിയെ പ്രസിദ്ധികരിക്കാന്‍ കഴിയു (ചെക്ക് നിലവില്‍ കളക്ഷന്‍ എടുത്തു പോകാത്തത് കൊണ്ട്) അതുകൊണ്ടാണ് ഈ വിവരം നിങ്ങളെ അറിയിക്കുന്നത് .
എല്ലാവരും സഹായിക്കണമെന്ന് ഒരിക്കല്‍ കൂടി അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
ടോം ജോസ് തടിയംപാട്