CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 14 Minutes 44 Seconds Ago
Breaking Now

കരുണ വർഷ സമാപനം; ക്നാനായ ചാപ്ലിയൻസിയിൽ കരുണയുടെ തൂവൽ സ്പർശം നടത്തി....

കരുണയുടെ ഈ പ്രത്യേക ജൂബിലി വർഷത്തിന്റെ സമാപനം കുറിച്ചു കൊണ്ട് സെന്റ് മേരിസ് ക്നാനായ ചാപ്ലിയൻസിയിലെ ജനങ്ങളുടെ നേതൃത്വത്തിൽ 2016 നവംബർ 20 ന് ഞായറാഴ്ച സെന്റ് എലിസബത്ത് ദേവാലയത്തിൽ കൃതജ്ഞതാ ബലി അർപ്പിച്ചു. തുടർന്ന് സ്നേഹഭവനിലെ അന്തേവാസികൾക്ക് വേണ്ടി ക്നാനായ ചാപ്ലിയൻസിയിൽ നിന്നും സാധു സമാഹരിച്ച സഹായ ഫണ്ട് സ്നേഹഭവൻ ബ്രദർ രാജുവിന് കൈമാറി കൊണ്ട് നിരാലംബരും അനാഥരും പരിത്യക്തരുമായ തങ്ങളുടെ സഹോദരങ്ങൾക്കു ക്നാനായ മക്കൾ കാരുണ്യത്തിന്റെ തൂവൽസ്പർശമായി മാറി. 

ഇടുക്കി ജില്ലയിലെ പടമുഖം എന്ന കൊച്ചുഗ്രാമത്തിലെ കരുണയുടെ പ്രകാശഗോപുരമായി നിലനിൽക്കുന്ന സ്നേഹഭവനത്തിന്റെ ഡയറക്ടർ ബ്ര. രാജു കരുണ വർഷത്തിന്റെ സമാപനത്തിൽ സെന്റ് മേരീസ് ക്നാനായ ചാപ്ലിയൻസിയിൽ വരികയും വി. കുർബാനക്ക് ശേഷം അദ്ദേഹം സദനത്തിന്റെ നടത്തിപ്പിനെ കുറിച്ചു ഇടവക ജനങ്ങളോട് പങ്കു വച്ചു. ചാപ്ലിയൻസിയിലെ എല്ലാ കുടുംബങ്ങളുടെയും, എംകെസിഎയുടെയും കെസിഡബ്ലൂഎയുടെയും, നേതൃത്വത്തിൽ സമാഹരിച്ച 1750 പൗണ്ട് സ്നേഹഭവനത്തിന്റെ മക്കൾക്ക് വേണ്ടി ബ്രദർ രാജുവിന് സമ്മാനിച്ചു. ചാപ്ലിയൻസിയിലെ എല്ലാ അംഗങ്ങളുടെയും പൂർണ്ണ സഹകരണവും സന്മനസ്സും ആണ്. തുക ആതുരാലയത്തിനു സമ്മാനിക്കുവാൻ സാധിച്ചത്. കരുണയുടെ വർഷത്തിൽ ഇത്രയും നല്ലൊരു കാരുണ്യ പ്രവർത്തി ചെയ്യുവാൻ തങ്ങൾക്കു സാധിച്ചതിനു ഇടവക ജനങ്ങൾ ദൈവത്തിനു നന്ദി പറയുകയും ചെയ്തു. 

കലായിസ് അഭയാർത്ഥി ക്യാമ്പ്:

ഈ ചാപ്ലിയൻസിയിലെ മുതിർന്നവർ കേരളത്തിലേക്ക് കരുണ ചൊരിഞ്ഞുവെങ്കിൽ കരുണ വർഷത്തിന്റെ ആരംഭത്തിൽ, 2015 ഡിസംബർ മാസം ഈ ചാപ്ലിയൻസിയുടെ സെന്റ് ജോൺ പോൾ രണ്ടാമൻ സൺ‌ഡേ സ്‌കൂളിലെ കുട്ടികൾ യുകെയിലെ ഒരു അഭയാർത്ഥി ക്യാംപിലെ കുട്ടികൾക്കാണ് കരുണ വർഷിച്ചത്. യുകെയുടെ ബോർഡർ ആയ കലായിസ് എന്ന സ്ഥലത്ത് യൂറോപ്പിന്റെ ഡിസംബർ മാസത്തിലെ കൊടും തണുപ്പത്ത് ടെന്റുകളിൽ കഴിഞ്ഞിരുന്ന അഭയാർത്ഥികളായ കുട്ടികൾക്ക് വസ്ത്രങ്ങളും സോക്‌സും ബെഡ്‌ഡിങ്ങും നൽകിയാണ് ഈ സൺ‌ഡേ സ്‌കൂളിലെ കുട്ടികൾ തങ്ങളുടെ കാരുണ്യ പ്രവർത്തികൾക്ക് തുടക്കം കുറിച്ചത്. ഈ സമ്മാനങ്ങൾ കലായിസിൽ എത്തിക്കുവാനും അഭയാർത്ഥി കുട്ടികൾക്ക് ശുശ്രൂഷ ചെയ്യുവാനും 2 മുതിർന്നവരെ ഈ സൺ‌ഡേ സ്കൂൾ കുട്ടികൾ സ്പോൺസർ ചെയ്യുകയും ചെയ്തു. സൺ‌ഡേ സ്‌കൂളിന്റെ ചാപ്ലിയനായ ഫാ. സജി മലയിൽ പുത്തൻപുരയിൽ സൺ‌ഡേ സ്കൂൾ കുട്ടികളോട് ഇത്രയും വലിയ ഈ പദ്ധതിയെ കുറിച്ചു സൂചിപ്പിച്ചപ്പോൾ തന്നെ വളരെ ആവേശത്തോടെയാണ് സെന്റ് ജോൺ പോൾ രണ്ടാമൻ സൺ‌ഡേ സ്‌കൂളിലെ കുട്ടികൾ തങ്ങൾ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത തങ്ങളുടെ സമപ്രായക്കാരായ കുട്ടികൾക്ക് ക്രിസ്തുമസ് സമ്മാനമായിട്ട് ഈ സംഭാവനകൾ നൽകിയത്.  

വൽസിംഗ്ഹാം തീർത്ഥാടനം:

2016 മെയ് മാസത്തിൽ സെന്റ്. മേരീസ് ക്നാനായ ചാപ്ലിയൻസിയുടെയും അൽമായ സംഘടനയായ യുകെകെസിഎയും സംയുക്തമായി ചേർന്ന് യുകെയുടെ നസ്രത്തായ വാൽസിംഗ്ഹാമിലേക്ക് യാത്ര തിരിച്ചു. ഇടവക ദേവാലയത്തിൽ നിന്നും വാൽസിംഗ്ഹാം മാതാവിന്റെ തിരുസ്വരൂപവും വഹിച്ചു ജപമാല പ്രദക്ഷിണവുമായി 1500 ൽ പരം മാറിയ ഭക്തരായ ക്നാനായ മക്കൾ ഷ്രിനിൽ എത്തി ചേർന്ന് വി. കുർബാന അർപ്പിച്ചു. ബത്‌ലഹേമിലെ ഉണ്ണിയേശുവിനെ സന്ദർശിച്ച ആട്ടിടയന്മാർക്കുണ്ടായ അതേ സന്തോഷത്തോടെയാണ് ദൈവജനം തിരികെ പോന്നത്. 

മെഡ്ജുഗോർജ് മരിയൻ തീർത്ഥാടനം:

ഈ കരുണ വർഷത്തിൽ യുകെ തീർത്ഥാടനം മാത്രമല്ല മരിച്ചു ഒരു വിദേശ മരിയൻ തീർത്ഥാടനം കൂടി നടത്തുവാൻ തങ്ങളുടെ ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ സെന്റ് മേരീസ് ക്നാനായ ചാപ്ലിയൻസിയിലെ അംഗങ്ങൾ സമയം കണ്ടെത്തി. 2016 ഒക്ടോബര് മാസം ബോസ്നിയയിൽ ഉള്ള മെഡ്ജുജോർജി എന്ന ലോക പ്രശസ്തി നേടിയ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എത്തുകയും പരിശുദ്ധ കന്യാമറിയത്തിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്തു. ഈ തീർത്ഥാടനം ചാപ്ലിയൻസിയിൽ ഉള്ള അംഗങ്ങൾക്ക് മാത്രമല്ല മരിച്ചു താല്പര്യം ഉള്ള എല്ലാ മരിയൻ ഭക്തരെയും ഉൾപ്പെടുത്തിയാണ് നടത്തിയത്. ഒരാഴ്ച നീണ്ടു നിന്ന ഈ തീർത്ഥാടനം ആത്മീയ ഉണർവ്വിന്റെയും അത്ഭുതങ്ങളുടെയും ദൈവാനുഗ്രഹങ്ങളുടെയും ദിവസങ്ങളായിരുന്നു എന്ന് കുഞ്ഞു മക്കളടക്കം എല്ലാവരും സാക്ഷ്യപ്പെടുത്തി.

കരുണയുടെ വാതിലിലൂടെയുള്ള പ്രവേശനം:

തീർത്ഥാടനങ്ങളെ തുടർന്ന് കരുണയുടെ വർഷത്തിൽ സുപ്രധാന കാര്യമായ വിശുദ്ധ വാതിലിൽ കൂടി കടക്കുക" എന്ന കാര്യം കൂടി ക്നാനായ ചാപ്ലിയൻസി അതിന്റെ പൂർണ്ണതയിൽ നടത്തുകയുണ്ടായി. 2016 നവംബർ 12 ന് ഷ്രൂസ്ബറി രൂപതയുടെ കത്തീഡ്രലിലേക്ക് ഒരു കോച്ച് മുഴുവൻ ജനം ജപമാല ചൊല്ലിയും കരുണ വർഷത്തിൽ കുമ്പസാരത്തിന്റെ പ്രാധാന്യത്തെ കുറിച്ചു കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു കൊണ്ട് യാത്ര തിരിച്ചു. അവിടെ എത്തിയതിനു ശേഷം തങ്ങളുടെ പൂർണ്ണ ദണ്ഡ വിമോചനത്തിന് മാർപാപ്പ നിർദ്ദേശിച്ച നാല് കാര്യങ്ങൾ വിശ്വാസപൂർവ്വം നിർവഹിച്ചു. കത്തോലിക്കാ സഭയുടെ വിശ്വാസ പ്രമാണം ചൊല്ലിക്കൊണ്ട് വിശുദ്ധ വാതിലിൽ കൂടി പ്രവേശിക്കുകയും കുമ്പസാരിക്കുകയും വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തു ദിവ്യകാരുണ്യം സ്വീകരിക്കുകയും മാർപാപ്പയുടെ നിയോഗാർത്ഥം ദൈവത്തിന്റെ കരുണയ്ക്കായി എല്ലാവരും പ്രാർത്ഥിച്ചു. സെന്റ് മേരീസ് ക്നാനായ ചാപ്ലിയൻസി നൽകിയ ഷ്രൂസ്ബറി രൂപത മെത്രാൻ ബിഷപ് മാർക്ക് ഡേവീസ് കത്തീഡ്രലിൽ വിശ്വാസികളെ അന്ദർശിക്കുകയും പ്രത്യേക അനുഗ്രഹങ്ങൾ നൽകുകയും ചെയ്തു. 

ദൈവത്തിന്റെ കരുണ വളരെയധികം അനുഭവിച്ച ഒരു വർഷമായിരുന്നു സെന്റ് മേരീസ് ക്നാനായ ചാപ്ലിയൻസി അംഗങ്ങൾക്ക് 2015 ഡിസംബർ മാസം മുതൽ 2016 നവംബർ മാസം വരെ. സഭ ആവശ്യപ്പെടുന്ന കാര്യങ്ങൾ അതിന്റെ പൂർണ്ണതയിലും ശരിയായ അർത്ഥത്തിലും നിറവേറ്റുവാൻ സെന്റ് മേരീസ് ക്നാനായ ചാപ്ലിയൻസി എന്നും പ്രത്യേകം ശ്രദ്ധിക്കാറുണ്ട് എന്ന് ഈ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ചൂണ്ടികാണിക്കുന്നു. ഈ കരുണ വർഷത്തിലെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ്ണമായി സഹകരിക്കുകയും മാതൃകാപരമായി കാരുണ്യ വർഷം ആചരിച്ച തന്റെ ഇടവകയിലെ മാതാപിതാക്കന്മാരെയും കുട്ടികളെയും അൽമായ യുവജനവനിതാ സംഘടനകളെയും ഈ ചാപ്ലിയൻസിയുടെ ചാപ്ലിയനും സീറോ മലബാർ രൂപതയുടെ വികാരി ജനറലുമായ വെരി റവ. ഫാ. സജി മലയിൽ പുത്തൻപുരയിൽ കാരുണ്യ വർഷത്തിന്റെ സമാപന കുർബ്ബാനയിൽ അഭിനന്ദിച്ചു നന്ദി പറഞ്ഞു. ദൈവത്തിന്റെ കരുണയും സ്നേഹവും നീരുറവയായി നമ്മുടെ കുടുംബങ്ങളിലും, ലോകം മുഴുവനിലും ഒഴുകട്ടെയെന്ന് സജി അച്ചൻ ആശംസിക്കുകയും ചെയ്തു.   

അലക്സ് വർഗീസ് 

 

 

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.