CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 42 Minutes 7 Seconds Ago
Breaking Now

ആവേശകരമായ ബാഡ്മിന്റൺ അനീഷ് - സിബു ജേതാക്കൾ; പ്രശംസ നേടി യുവതാരങ്ങൾ...

യുകെകെസിഎയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ആവേശകരമായ ബാഡ്മിന്റൺ ടൂർണമെന്റിൽ എം.കെ ജോസഫ് മാധവപ്പള്ളിയിൽ മെമ്മോറിയൽ ട്രോഫിക്ക് സ്റ്റോക്ക് ഓൺ ട്രെൻഡ് യൂണിറ്റിന്റെ അനീഷ് - സിബു സഖ്യം ജേതാക്കളായി. രണ്ടാം സ്ഥാനം സാജന്‍ പഴയമ്പള്ളില്‍ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിക്ക് ബിർമിങ്ഹാം യൂണിറ്റിലെ ബാബു - ജോബി സഖ്യവും പാഷന്‍ ഹെല്‍ത്ത് കെയര്‍ സ്പോൺസർ ചെയ്ത മൂന്നാം സ്ഥാനത്തിന് ഗ്ളാസ്ഗോ യൂണിറ്റിലെ ലിനു - ഷിബു സഖ്യവും ജിജോ മടക്കക്കുഴി  സ്പോൺസർ ചെയ്ത നാലാം സ്ഥാനത്തിന് ബ്രിസ്റ്റോൾ യൂണിറ്റിലെ ഷാജി - ബിനു സഖ്യവും അർഹരായി. 

വാശിയേറിയ മിക്‌സഡ് ഡബിള്‍സ് മത്സരത്തിൽ ജോസ് വെളിയത്ത് പുത്തൻപുരയ്ക്കൽ സ്പോൺസർ ചെയ്ത ഒന്നാം സ്ഥാനത്തിന് ഹംബർസൈഡ് യൂണിറ്റിലെ ബിജു - ലിനു സഖ്യവും പാഷൻ ഹെൽത്ത് സ്പോൺസർ ചെയ്ത രണ്ടാം സ്ഥാനത്തിന് കവൻട്രി യൂണിറ്റിലെ ജോബി - സിമി സഖ്യവും ചിന്നാസ് കേറ്ററിംഗ് സ്പോൺസർ ചെയ്ത മൂന്നാം സ്ഥാനത്തിന് ബിർമിങ്ഹാം യൂണിറ്റിലെ ബാബു - സ്മിത സഖ്യവും പീറ്റര്‍ കല്ലിടാന്തിയില്‍ സ്പോൺസർ ചെയ്ത നാലാം സ്ഥാനത്തിന് ബിർമിങ്ഹാം യൂണിറ്റിലെ മാനവ് - ജാബിൾ സഖ്യവും അർഹരായി.

കാണികളിൽ ആവേശം വിതച്ചു ജൂനിയേഴ്‌സ് എല്ലാം സ്ഥാനത്തേക്കും ലീഡ്സ് യൂണിറ്റാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. ഒന്നാം സ്ഥാനം കവൻട്രി യൂണിറ്റിലെ മാത്യു - ജോഷ് സഖ്യം രണ്ടാം സ്ഥാനം മാനവ് സ്റ്റീവ്‌സൺ ബിർമിങ്ഹാം, മൂന്നാം സ്ഥാനം വിശാൽ - അലൻ വൂസ്റ്റർ നാലാം സ്ഥാനം സ്റ്റോക്ക് ഓൺ ട്രെൻഡിലെ ശിൽപ - റൂവെൽ സഖ്യം നേടി. ഗെയിം ഓഫ് ദി ഡേ ടീമായി ശിൽപ - റൂവെൽ സഖ്യത്തിന് പ്രത്യേക അവാർഡും നൽകി പ്രോത്സാഹിപ്പിച്ചു.

രാവിലെ നടന്ന ഉത്‌ഘാടന സമ്മേളനത്തിൽ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര സ്വാഗതവും പ്രസിഡന്റ് ബിജു മടുക്കക്കുഴി അധ്യക്ഷ പ്രസംഗവും ബാബു തോട്ടം നിയമാവലിയും പറഞ്ഞു. തുടർന്ന് യുകെകെസിഎ പ്രസിഡന്റ് ബിജു മടുക്കക്കുഴി കവൻട്രി യൂണിറ്റ് പ്രസിഡന്റ് ശുഭാ കണാരപള്ളിൽ എന്നിവർ തമ്മിലുള്ള ബാഡ്മിന്റൺ കളിച്ചു ഉത്‌ഘാടനം ചെയ്തു. 

യുകെകെസിഎ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് ബിജു മടുക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, അഡ്‌വൈസേഴ്സ് ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. 

വിജയികൾക്ക് ബിജു മടുക്കക്കുഴി, ജോസി നെടുംതുരുത്തി പുത്തന്‍പുര, ബാബു തോട്ടം, ജോസ് മുഖച്ചിറ, സഖറിയ പുത്തന്‍കളം, ഫിനില്‍ കളത്തില്‍കോട്ട്, ജിജോ മാധവപ്പള്ളിയിൽ, റെജി വൂസ്റ്റർ, സോജി കവൻട്രി, സ്മിത തോട്ടം, സിറിൽ പനംകാല, ബിനോയ് സ്റ്റോക് ഓൺ ട്രെൻഡ്, ലിനു ഗ്ളാസ്ഗോ, സജി ലെസ്റ്റർ, വിജി ലെസ്റ്റർ, ജോസ് കവൻട്രി, സിബി കണ്ടത്തിൽ, അജീഷ് കടുതോടിയിൽ, ജോസ് സ്റ്റോക് ഓൺ ട്രെൻഡ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

സഖറിയാ പുത്തൻകളം 




കൂടുതല്‍വാര്‍ത്തകള്‍.