CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 13 Seconds Ago
Breaking Now

ജോസി കുടുംബസഹായ ഫണ്ട് ഇന്ന് (ചൊവ്വാഴ്ച) അവസാനിക്കുന്നു .... ഇതു വരെ ലഭിച്ചത് 3030 പൗണ്ട്.....

ഇടുക്കി സ്വദേശി ജോസി ആന്റ്ണിയുടെ കുടുംബത്തെ സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിവരുന്ന ഫണ്ട് ശേഖരണം  ഇന്ന് അവസാനിക്കും. കളക്ഷന്‍ മൂന്നു ദിവസം പിന്നിടുമ്പോള്‍ 3030 പൗണ്ട് ലഭിച്ചു കഴിഞ്ഞു. ഈ സഹായത്തിന് നിങ്ങളോട് എങ്ങനെ നന്ദി പറയണം എന്നുഞങ്ങള്‍ക്കറിയില്ല,നിങ്ങളുടെയും നിങ്ങളുടെ സന്തതി പരമ്പരകളുടെയും മുകളില്‍ അനുഗ്രഹപെരുമഴ ചൊരിയെട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. 

നാളെകളില്‍ യുകെ  മലയാളി സമൂഹത്തില്‍ ഉണ്ടാകുന്ന ഇത്തരം അത്യാഹിതങ്ങളിൽ യാതൊരു നിക്ഷിപ്ത താല്പര്യങ്ങളും ഇല്ലാതെ   പ്രവര്‍ത്തിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് മുൻപിലുണ്ടാകും എന്നു പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു . 

ജോസിയുടെ ബോഡി ബുധനാഴ്ച പൊതുദര്‍ശനത്തിനു വയ്ക്കുമെന്നാണ് കുടുംബവൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇന്നലെ പോസ്റ്റ്മോർട്ടം ചെയ്യും എന്നറിയിച്ചിരുന്നു എങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇന്നലെ പോസ്റ്റ്മോർട്ടം നടന്നില്ല ,ഇന്ന് പോസ്റ്റ്മോർട്ടം  നടക്കും എന്നാണ് അറിഞ്ഞത് .

പൊതു ദര്‍ശനം നടക്കുന്ന ദിവസം ഇടുക്കി ചാരിറ്റി പ്രിതിനിധികള്‍ എത്തി നാട്ടില്‍ പോകുന്ന ബന്ധുക്കളുടെ കൈവശം പിരിക്കുന്ന മുഴുവന്‍ തുകയുടെയും ചെക്ക് കൊടുത്തുവിട്ട് ജോസിയുടെ ഭര്‍ത്താവിനു കൈമാറും എന്നറിയിക്കുന്നു . കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ജോസി കര്‍ത്താവില്‍ നിദ്രപ്രാപിച്ചത്. ജോസിക്ക് ഒരു കുട്ടിയും ഭര്‍ത്താവുമുണ്ട് . 

ബോഡി നാട്ടില്‍ കൊണ്ടുപോകുന്നതിനും മറ്റു നിയമനടപടികള്‍ക്കും യുകെ   മലയാളി സമൂഹം ഒന്നടങ്കം അണിചേരുന്നതാണ് നാം കണ്ടത്. എന്തെല്ലാം അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഒരു പൊതു ആവശ്യത്തിനു മുന്‍പില്‍ നമുക്ക് ഒരുമിക്കാന്‍ കഴിയുമെന്ന് ഈ സംഭവം ചൂണ്ടികാണിക്കുന്നു ..

ജീവിതം മരവിച്ചു നില്‍ക്കുന്ന ഭര്‍ത്താവിനും കുട്ടിക്കും ജീവിതം കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി ഞങ്ങളെ കഴിയുന്നത് സഹായിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത് അതിനു നിങ്ങളുടെ സഹായം ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു..

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഇതുവരെ നടത്തിയ പതിനൊന്നു ചാരിറ്റിയില്‍ കൂടി 15 ലക്ഷത്തോളം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ സത്യസന്ധതയും സുതാര്യതയും ഇതിനോടകം യുകെ  മലയാളികള്‍ അംഗികരിച്ചു കഴിഞ്ഞു.

ഞങ്ങളുടെ അക്കൗണ്ടില്‍ 2197 പൗണ്ട് ഈ ചാരിറ്റി തുടങ്ങുബോള്‍ ഉണ്ടായിരുന്നു . അത് മറ്റൊരു ചാരിറ്റിക്ക് ചെക്ക് നല്‍കിയിട്ടുള്ളതാണ് . ഞങ്ങള്‍ക്ക് ലഭിക്കുന്ന തുകയുടെ സ്റ്റേറ്റ് മെന്റ് പ്രസിദ്ധികരിക്കുമ്പോള്‍ ഇതുകൂടി ഉള്‍പ്പെടുത്തിയെ പ്രസിദ്ധികരിക്കാന്‍ കഴിയു( ചെക്ക് നിലവില്‍ കളക്ഷന്‍ എടുത്തുപോകത്തതുകൊണ്ട് } അതുകൊണ്ടാണ് ഈ വിവരം നിങ്ങളെ അറിയിക്കുന്നത് .

എല്ലാവരും സഹായിക്കണമെന്ന് ഒരിക്കല്‍ കൂടി ഞങ്ങള്‍ വിനയപൂര്‍വ്വം അഭ്യർത്ഥിക്കുന്നു.

നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP 

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS

ടോം ജോസ് തടിയംപാട്

 

 




കൂടുതല്‍വാര്‍ത്തകള്‍.