CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 29 Minutes 16 Seconds Ago
Breaking Now

ഓംനിക്കു പുതിയ സാരഥികൾ.....

നോർത്തേൺ അയർലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മ ആയ ഓംനിയുടെ വാർഷിക പൊതുയോഗവും 2016-2018 വര്ഷങ്ങളിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. നവംബർ മാസം 19 ശനിയാഴ്ച St Annes Parish Hall Dunmuury യിൽ നടന്ന പൊതുയോഗത്തിൽ നിലവിലെ പ്രസിഡന്റ് ഷാജി ലൂക്കോസ് അധ്യക്ഷത വഹിച്ചു. ശ്രീമതി. ബിജി തോമസ് എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് നടന്ന അധ്യക്ഷപ്രസംഗത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഓമ്നിയുടെ വളർച്ചക്ക് സഹായിച്ച എല്ലാവര്ക്കും നന്ദി പറയുകയും, വരും വർഷങ്ങിലേക്കുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടർന്ന് സെക്രട്ടറി പോൾ കുര്യാക്കോസ് കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് വായിക്കുകയും, ട്രഷറര്‍ ടോമി ജോസഫ് കണക്കു അവതരിപ്പിക്കുകയും ചെയ്തു. പൊതുയോഗം റിപ്പോർട്ടും കണക്കും ഐകകണ്‌ഠ്യേന പാസാക്കി. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ 2016 - 2018 വർഷങ്ങിലേക്കുള്ള 22 അംഗ കമ്മിറ്റി തിരഞ്ഞെടുത്തു. തുടർന്ന് നോർത്തേൺ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിലിൽ നിന്നും കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിക്കാൻ പുതിയ കമ്മിറ്റയെ പൊതുയോഗം ചുമതലപെടുത്തി.

പുതിയ കമ്മിറ്റി അംഗങ്ങളുടെ ആദ്യ മീറ്റിംഗിൽ താഴെ പറയുന്നവരെ ഭാരവാഹികൾആയീ തെരഞ്ഞെടുത്തു.

ഡൽഹി മുതൽ മലയാളി സംഘടനാതലത്തിൽ പ്രവർത്തിച്ച അനുഭവജ്ഞാനവും, പൊതുപ്രവർത്തനത്തിലും, സംഘടനാതലത്തിലും അംഗീകരിക്കപ്പെട്ട വ്യക്തിത്വത്തിന് ഉടമയായ ജിബി ആൻഡ്രൂസ് പ്രസിഡന്റ് ആയും, മികച്ച വാഗ്മിയും  ഓമ്നിയുടെ എല്ലാ പ്രവർത്തനങ്ങളിലും എക്കാലവും മുൻപന്തിയിൽയുള്ള ശ്രീമതി. ബിജി ജോസ് വൈസ് പ്രസിഡന്റ്, സംഘടനയുടെ തുടക്കം മുതൽ ഇന്നുവരെ എല്ലാപ്രവത്തനങ്ങളിലും സജീവമായി ഉള്ള ബിനു മാനുവൽ സെക്രട്ടറി, മുൻ കമ്മിറ്റി അംഗമായ ഗ്രേസി പോൾ ജോയിന്റ് സെക്രട്ടറി, ഓംനിയുടെ കഴിഞ്ഞ കാലങ്ങളിൽ ട്രഷറര്‍ ആയീ പ്രവർത്തിച്ചിരുന്ന സണ്ണി ഫിലിപ്പ് വീണ്ടും അതേ ഉത്തരവാദിത്വത്തിലേക്കും, സംഘടനയുടെ പ്രധാന സ്പോൺസർ ആയ വിൽ‌സൺ ഗ്രൂപ്പിന്റെ ജീവനക്കാരനുമായ ബബിൻ ജോർജ് ജോയിന്റ് ട്രഷറര്‍ ആയും ബാബു എഴോർമറ്റത്തിൽ പിആർഓ  ആയും ഉത്തരവാദിത്വം ഏറ്റെടുത്തു.

തുടർന്ന് പുതിയ പ്രസിഡന്റ് ജിബി ആൻഡ്രൂസ് കമ്മിറ്റി അംഗങ്ങളോട് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു.

പുതിയ കമ്മിറ്റി അംഗങ്ങളുടെ പേര് വിവരങ്ങൾ

President:- Mr. Gibi Andrews

Vice President:- Mrs. Biji Jose

Secretary:- Mr. Binu Manual

Jt Secretary:- Mrs. Gracy Paul

Treasurer:-Mr. Sunny Philip

Jt. Treasurer:- Mr. Babin George

PRO-Babu Ezhormattathil

Mr. Shaji Lukose

Mr. Paul Kuriakose

Mr. Tomy Joseph

Mr. John Varghese (Roy)

Mr. Jose Augustine

Mr. Alias P. Thomas

Mr. Eldho K O

Mr. Jaison Poovathur

Mr. Saji Mathew

Mr. Prince Dominic

Mr. Babu Joseph

Mr. Monachan Kunjappy

Mr. Santhosh John

Mr. Justin Manjaly

Mr. Suresh Kumar 

 

ബാബു ജോസഫ് 




കൂടുതല്‍വാര്‍ത്തകള്‍.