CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 5 Minutes 38 Seconds Ago
Breaking Now

ആപത്തിൽ തുറന്നമനസോടെ സഹായം ചൊരിഞ്ഞു .... ഇടുക്കിജില്ലാ സംഗമം ജോസി സഹായ നിധി രണ്ടുനാൾ കൊണ്ട് നാലായിരം പൗണ്ടിന് മുകളിലെത്തി, പണം കുഞ്ഞിന്റെ അക്കൗണ്ടിൽ കൈമാറും...

എല്ലുമുറിയെ  പണിയെടുത്തു ജീവിക്കുന്ന ഇടുക്കിജില്ലയിൽ നിന്നും പ്രവാസികളായി യുകെയിൽ കഴിയുമ്പോൾ തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തിന്റെ ആകസ്മിക വേർപാടിൽ ഏകമനസോടെ ഇടുക്കിജില്ലാ സംഗമത്തിന്റെ സുഹൃത്തുക്കൾ രണ്ടുനാൾ കൊണ്ട് ശേഖരിച്ചത് 3762.81 പൗണ്ട് ആണ് ഇന്നലെ അവസാനിപ്പിച്ചപ്പോൾ ലഭിച്ചത്. അതിനു ശേഷവും ജോസി ചാരിറ്റിയിലേക്ക് ഇരുന്നുറോളം പൗണ്ട് ലഭിച്ചു. ഇപ്പോൾ ആകെ ജോസി ചാരിറ്റിക്ക് ലഭിച്ചത് 4012.81 പൗണ്ട് ആണ്. ഇടുക്കി ജില്ലാ സംഗമത്തിന്റെ സത്യസന്ധമായ പ്രവർത്തനവും സംഗമത്തിന്റെ കൂട്ടായ്മയും കണ്ട് വെഡ്നെസ്ഫീൽഡ് അസോസിയേഷൻ അവരുടെ ചാരിറ്റി ഫണ്ടിൽ നിന്നുമാണ് £200 കൈമാറിയത് .ഈ ചാരിറ്റി കളക്ഷനു വേണ്ടി ഒരു വ്യക്തികളെപ്പോലും ഫോൺ വിളിച്ചിട്ടില്ല എന്നതാണ് ഒരു പ്രത്യേകത. ഓരോ മനുഷ്യ സ്നേഹിയും ഇത് തങ്ങളുടെ ഒരു കടമയാണ് എന്നുതന്നെ കരുതിയാണ് സഹായം എത്തിച്ചത്.

എന്തുകൊണ്ട് ഇടുക്കി ജില്ലാ സംഗമം ബ്രിട്ടീഷ് മലയാളി ഗിഫ്റ്റ് എയ്ഡ് വഴി പണം കൈമാറുന്നു എന്ന് ചിലർ സംശയം ചോദിച്ചിരുന്നു. ഇതിനു കാരണം ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ തീരുമാനപ്രകാരം നമ്മൾ ഗിഫ്റ്റ് എയ്ഡ് വഴി ജോസി യുടെ കുഞ്ഞിന്റെ അക്കൗണ്ടിൽ പണം കൈമാറുകവഴി  800 പൗണ്ട് ഗവണ്മെന്റ് ഫണ്ടിൽ നിന്നും അധികമായി കൊടുക്കുവാൻ സാധിച്ചു. ഗിഫ്റ്റ് എയ്ഡ് വഴി പണം കൈമാറാൻ യുകെയിൽ ചാരിറ്റി കമ്മീഷനിൽ രജിസ്റ്റർ ചെയ്ത സംഘടനക്ക് മാത്രമേ കഴിയൂ ഒപ്പം നമ്മൾ ഗിഫ്റ്റ്‌ എയ്ഡ് വഴി കൊടുക്കുന്ന തുക വ്യക്തശമായി ആർക്കും പരിശോധിക്കുവാനും ഉള്ള അവസരം ഉള്ളതുമാണ് .ഇടുക്കിജില്ലാ സംഗമം കളക്റ്റ് ചെയ്ത മുഴുവൻ തുകയും ജോസി യുടെ കുഞ്ഞിന്റെ അക്കൗണ്ടിൽ സംഗമം ഭാരവാഹികളുടെ പ്രതിനിധികളും ബ്രിട്ടീഷ് മലയാളി ചാരിറ്റി അംഗങ്ങളും ചേർന്ന് കൈമാറുന്നതാണ്. മുൻ വർഷവും ഇടുക്കിജില്ലാ സംഗമം ജോമി അപ്പീലിന് 800 പൗണ്ട് ഗിഫ്റ്റ്‌ എയ്ഡ് വഴി കൈമാറിയിരുന്നു. ഇടുക്കി ജില്ലാ സംഗമം ഒരിക്കലും ഒരു വ്യക്തിയുടെ  പ്രശസ്തിക്കുവേണ്ടി പ്രവർത്തിക്കാറില്ല. സംഗമത്തിന്റെ എല്ലാ പ്രവർത്തനവും തെരഞ്ഞെടുക്കപെട്ട കമ്മറ്റി യുടെ തീരുമാനപ്രകാരമാണ് നടത്തി പോരുന്നത്. അതാണ് ഇടുക്കിജില്ലാ സംഗമത്തിന്റെ ശക്തിയും കെട്ടുറപ്പും.

ജോസിയെ നമ്മുടെ ഒരു കുടുംബത്തിലെ ഒരംഗത്തെ പോലെ കണ്ട് യുകെയിലെ  എല്ലാ  മനുഷ്യ സ്നേഹികളും നിങ്ങളുടെ അകമഴിഞ്ഞ സ്നേഹമാണ്. കാരുണ്യമാണ്‌ ഇടുക്കി ജില്ലാ സംഗമം ജോസി ചാരിറ്റിയിലേക്ക് ഒഴുകിയെത്താൻ സഹായിച്ചത്. തുടർന്നും ഞങ്ങളുടെ  ക്രിസ്മസ് അപ്പീലിലും  എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ച് കൊള്ളുന്നു. ഒരിക്കൽക്കുടി ഇതിൽ പങ്കാളികൾ ആയ എല്ലാ നല്ല മനുഷ്യ സ്നേഹികൾക്കും  ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നന്ദി കൺവീനർ റോയി മാത്യു മാഞ്ചസ്റ്റർ.അറിയിക്കുന്നു.

ബെന്നി തോമസ് 




കൂടുതല്‍വാര്‍ത്തകള്‍.