CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 29 Seconds Ago
Breaking Now

ക്രിസ്തുമസ് - പുതുവത്സര ആശംസകൾ നേർന്ന മാർ ജോസഫ് സ്രാമ്പിക്കലിന്റെ ക്രിസ്തുമസ് സന്ദേശം ... വീഡിയോ കാണാം...

പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിതമായതിനു ശേഷം ആദ്യമായി വരുന്ന ക്രിസ്തുമസിന് സന്ദേശം നൽകി ആശംസകളർപ്പിച്ചു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ക്രിസ്തുമസ് ആഘോഷങ്ങൾ അർത്ഥപൂർണ്ണമാകാൻ വേണ്ട ഒരുക്കത്തെക്കുറിച്ച് പിതാവ് എടുത്തു പറയുന്നുണ്ട്. 

ദൈവമായിരുന്നിട്ടും പരിതാപകരമായ സാഹചര്യത്തിൽ ജനിച്ച പുൽക്കൂട്ടിലെ ശിശു എല്ലാവരെയും ആകർഷിക്കുന്നുണ്ടെന്നും ഈ വളരെ പ്രത്യേകതയുള്ള ശിശുവിനെ സ്വീകരിക്കാൻ ഹൃദയവും മനസും ശരീരവും ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.  

ഉണ്ണിയേശുവിനു ജന്മം നൽകിയ മറിയത്തെ മാതൃകയാക്കി സ്വീകരിച്ച് നിശബ്‌ദതയിലും തിരുവചന പാരായണത്തിലും ഉണ്ണീശോയെ പ്രാർത്ഥനാപൂർവ്വം കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ അവസാനത്തോട് കൂടി കേരളത്തിൽ വച്ച് നടക്കുന്ന സീറോ മലബാർ മെത്രാൻ സിനഡിൽ പങ്കെടുക്കുവാൻ മാർ ജോസഫ് സ്രാമ്പിക്കൽ കേരളത്തിലേക്ക് പോകും. 

ഫാ. ബിജു കുന്നയ്ക്കാട്ട്, പി ആർ ഓ    




കൂടുതല്‍വാര്‍ത്തകള്‍.