CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 19 Minutes 21 Seconds Ago
Breaking Now

ലണ്ടനില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ശിവപ്രസാദിന്റെ വീടില്ലാത്ത കുടുംബത്തിന് തല ചായ്ക്കാന്‍ ഇടമാകുമോ? ഇടുക്കി ചാരിറ്റിയോടൊപ്പം കെ സി എ വാറ്റ്ഫോര്‍ഡും രംഗത്ത്, സംഘടനകള്‍ കണ്ണ് തുറക്കുന്നു; തുല്യ നീതി നഷ്ടമാക്കുന്നവരെ തിരിച്ചറിയുക

ലണ്ടന്‍ : ആരുമറിയാതെ മരണത്തിനു കീഴടങ്ങിയിട്ടും ആരുടെയും സഹായം എത്താന്‍ മടിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ലണ്ടനില്‍ അനാഥ ജഡമായി കാണപ്പെട്ട തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ശിവപ്രസാദിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ഉള്ള ശ്രമം പുരോഗമിക്കവേ , അനാഥരായ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും താങ്ങാകുവാന്‍ ഒടുവില്‍ യുകെ മലയാളികള്‍ രംഗത്തെത്തുന്നു . ഈ ആവശ്യത്തിനായി ആദ്യം രംഗത്ത് വന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിനൊപ്പം ഈയ്യിടെ ചാരിറ്റി അംഗീകാരം ലഭിച്ച മലയാളി സംഘടനയായ കെ സി എ വാറ്റ്ഫോഡും കൂടി രംഗത്ത് എത്തിയത് കൂടുതല്‍ സംഘടനകള്‍ക്ക് പ്രചോദനം ആകുമെന്ന ചിന്ത സജീവമാക്കുകയാണ്.

ഒട്ടേറെ മലയാളികള്‍ യുകെയുടെ നാനാഭാഗത്തും ഈ ആവശ്യത്തിന് അഹോരാത്രം ശ്രമിക്കുമ്പോള്‍ ഏതു കാര്യത്തിനും ചാടി ഇറങ്ങുന്നവരുടെ പിന്‍വലിച്ചില്‍ ശ്രദ്ധ നേടുകയാണ് . തുല്യ നീതി നിക്ഷേധിക്കപ്പെടുന്ന സാഹചര്യം യുകെ മലയാളികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞ സാഹചര്യത്തില്‍ അത്തരക്കാരെ ഒറ്റപ്പെടുത്താനും അവരുടെ കണ്ണ് തുറപ്പിക്കാനും കൂടി വീണ്ടും യുകെ മലയാളികള്‍ക്ക് കഴിയും എന്നാണ് ശിവപ്രസാദിന് വേണ്ടി സ്വരൂപിക്കപ്പെടുന്ന പണം തെളിയിക്കുന്നത് . 

പണത്തിന്റെ വലിപ്പത്തേക്കാള്‍ ഒരാവശ്യ ഘട്ടത്തില്‍ ആരുടേയും കയ്യും കാലും പിടിക്കാതെ, അഭിമാനത്തിന് ക്ഷതം തട്ടാതെ അന്തസ്സോടെ ഞങ്ങൾ യുകെ മലയാളികള്‍ എന്ന് പറയാനുള്ള ആര്‍ജ്ജവം കാട്ടുവാന്‍ കൂടി ഉള്ള അവസരമാണ് ഇതുപോലെ സംഭവിക്കുന്ന ദുരന്തങ്ങള്‍. എത്ര കഷ്ട്ടപ്പെട്ടാലും , ഇനി നിങ്ങള്‍ക്ക് കരയേണ്ടി വരില്ല എന്ന് മൗനമായി ഒരമ്മയോടും കുഞ്ഞുങ്ങളോടും നമുക്ക് പറയാന്‍ കഴിഞ്ഞാല്‍ അതിനേക്കാള്‍ വലിയ പ്രാര്‍ത്ഥനയും പുണ്യവും ഇല്ലെന്നാണ് ശിവപ്രസാദ് അപ്പീലിന് വേണ്ടി രംഗത്തുള്ളവര്‍ക്ക് ലഭിക്കുന്ന സന്ദേശം . ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് വേണ്ടി രംഗത്തുള്ള ടോം ജോസ് തടിയംപാട് , കെ സി എ വാറ്റ്ഫോഡിന് വേണ്ടി സജീവ പ്രവര്‍ത്തനം നടത്തുന്ന സണ്ണിമോന്‍ മത്തായി , ഡോര്‍സെറ്റ് കേന്ദ്രീകരിച്ചു വ്യക്തിപരമായി പ്രവര്‍ത്തനം യുക്മ റീജിയന്‍ ഭാരവാഹി മനോജ് പിള്ള എന്നിവരുടെ ഒക്കെ ശ്രമം വൃഥാവിലാവില്ല എന്നതാണു രണ്ടു ദിവസം കൊണ്ട് തന്നെ ബോധ്യമായിരിക്കുന്നത്. 

ശിവപ്രസാദിന്റെ മരണം പുതുവര്‍ഷ പിറ്റേന്ന് തന്നെ പുറത്തു വരുകയും ഒട്ടും വൈകാതെ മാധ്യമ വാര്‍ത്ത ആകുകയും ചെയ്തിട്ടും യുകെ സമൂഹത്തിന്റെ ഭാഗമായ ആരും സഹായ വാഗ്ദാനവും ആയി രംഗത്ത് വരാന്‍ തയാറാകാഞ്ഞ സാഹചര്യമാണ് ഇപ്പോള്‍ ഒറ്റപ്പെട്ട ശ്രമങ്ങള്‍ ജനശബ്ദമായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു സംഘടനയുടെയും ജാതി മത വിഭാഗങ്ങളുടെയും പിന്തുണ ഇല്ലാതെ പോയ ശിവപ്രസാദ് മലയാളി ആയതാകാം അദ്ദേഹം ചെയ്ത തെറ്റെന്നു കൂടി ബോധ്യപ്പെടുകയാണ്. ആദ്യ ദിവസങ്ങളില്‍ നിസ്സംഗതയോടെ നോക്കി നിന്ന കേരള സര്‍ക്കാര്‍ വിദേശ മലയാളി അയക്കുന്ന പണം കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത് എങ്കിലും മറ്റു സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം അവസരങ്ങളില്‍ കാട്ടുന്ന ആര്‍ജ്ജവം ഇനിയും പ്രകടിപ്പിക്കാന്‍ തയ്യാറല്ലെന്നും ഒരിക്കല്‍ കൂടി തെളിയുകയാണ് .  

ഇനി കുറ്റപ്പെടുത്തലിനും പഴി ചാരലിനും ഉള്ള സമയമല്ല . നമുക്കെന്തു ചെയ്യാന്‍ കഴിയും ? നമ്മളെ പോലെ യുകെ മലയാളി എന്ന സ്റ്റാറ്റസ് പേറി ജീവിക്കേണ്ടിയിരുന്ന മൂന്നു ജീവിതങ്ങളാണ് താങ്ങും തണലും നഷ്ടമായി വാടിക്കരിയുന്നതു . നാം അതനുവദിച്ചു കൂടാ . ശിവയുടെ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും അന്തി ഉറങ്ങാന്‍ ഒരു വീടു പോലും ഇല്ലാത്ത സാഹചര്യത്തെ നമ്മള്‍ എങ്ങനെ വിലയിരുത്തും ? ആ 'അമ്മ ജോലി ചെയ്തു മക്കളെ സംരക്ഷിക്കുമോ അതോ അവര്‍ക്കായി മികച്ച വിദ്യാഭ്യാസം നല്‍കുമോ അതോ സ്വന്തമായി കേറിക്കിടക്കാന്‍ ഒരു വീടുണ്ടാക്കാന്‍ നെട്ടോട്ടം ഓടുമോ ?

ആലോചിച്ചാല്‍ നീറി പിടയുന്ന ചോദ്യങ്ങള്‍ ഏറെയാണ്. അതിനാല്‍ പ്രിയ സഹോദരങ്ങളെ , കേവലമായ ഈ ജീവിതത്തില്‍ ഒരഞ്ചു പൗണ്ട് മറ്റൊരാള്‍ക്കായി സഹായം നല്‍കിയാല്‍ നമ്മള്‍ ദരിദ്രരാവുകയല്ല , മറിച്ചു മനസ് കൊണ്ട് സമ്പന്നരാവുകയാണ് . ആ സമ്പത്തു നിങ്ങളെ ഏറെ കരുത്തരാക്കും എന്നതില്‍ സംശയമില്ല. അതിനാല്‍ തോളോട് തോള്‍ ചേരൂ , നമുക്ക് ഒന്നിച്ചു തന്നെ ഒരു കുടുംബം വീണു പോകാതിരിക്കാന്‍ കൈത്താങ്ങായി മാറാം . 

നിങ്ങളുടെ സഹായം ഈ ആവശ്യത്തിന് വേണ്ടി ഇപ്പോഴും രംഗത്തുള്ള , കഴിയുന്നത്ര വ്യക്തികളോട് വ്യക്തിപരമായി സഹായം അഭ്യര്‍ത്ഥിക്കുന്ന ഇടുക്കി ചാരിറ്റി , കെ സി എ വാറ്റ്‌ഫോഡ് എന്നിവയില്‍ ആരുടെ എങ്കിലും അക്കൗണ്ടില്‍ പണം നല്കണം എന്നഭ്യര്‍ത്ഥിക്കുകയാണ് . ഇരു സംഘടനകളും ലഭിക്കുന്ന പണത്തിന്റെ മുഴുവന്‍ കണക്കുകളും ലഭ്യമാക്കുന്നതാണ്.  

shivaprasad appeal 

kerala comunity foundation watford

ac no 10006777

sort code 20-44-91

 

idukki charity group

ac no 50869805

sort code 20 50 82 

barclays bank 

 

 

 

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.