CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 46 Minutes 15 Seconds Ago
Breaking Now

ബ്രിസ്റ്റോളില്‍ ''സര്‍ഗോത്സവം'' ഫെബ്രുവരി 25 ശനിയാഴ്ച.....

ജെഗി ജോസഫ്, പി.ആർ.ഒ 

 

ബ്രിസ്റ്റോള്‍ -: ബ്രിസ്റ്റോള്‍ മലയാളികളുടെ കൂട്ടായ്മയായ ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ (ബ്രിസ്‌ക) സംഘടിപ്പിക്കുന്ന ''സര്‍ഗോത്സവം'' ത്തിനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായതായി ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി, പി.ആര്‍.ഒ ജെഗി ജോസഫ് എന്നിവര്‍ അറിയിച്ചു . ഫെബ്രുവരി 25 ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ വൈകിട്ട് എട്ടു മണി വരെ സൗത്തമേഡ് കമ്മ്യൂണിറ്റി ഹാളില്‍ ആണ് മത്സരങ്ങള്‍ നടക്കുന്നത് .

ബ്രിസ്‌കയുടെ നേടും തൂണുകളായ വിവിധ പ്രാദേശിക മലയാളി അസോസിയേഷനുകള്‍, അയല്‍ക്കൂട്ടങ്ങള്‍, ബ്രിസ്‌കയുടെ വിവിധ ക്ലബ്ബുകള്‍ എന്നിവ മുഖേന 'സര്‍ഗോത്സവ ' ത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. പ്രധാനമായും കുട്ടികളുടെ കലാ -സാഹിത്യ അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മത്സര ഇനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിലും മുതിര്‍ന്നവര്‍ക്കുള്ള മത്സരങ്ങളായിരിക്കും  കൂടുതല്‍ ജനശ്രദ്ധ പിടിച്ചു പറ്റുന്നത് . 

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച്  പ്രോഗ്രാം കണ്‍വീനര്‍മാരായി ബ്രിസ്‌ക ആര്‍ട്‌സ് സെക്രട്ടറിമാര്‍ കൂടിയായ സന്ദീപ് കുമാര്‍ ,സെബാസ്റ്റ്യന്‍ ലോനപ്പന്‍ എന്നിവരെ ചുമതലപ്പെടുത്തി .

കൂടാതെ പ്രോഗ്രാം കമ്മറ്റിയിലേയ്ക്ക് റജി തോമസ് , വൈസ് പ്രസിഡന്റ് ബിജു പപ്പാറില്‍ ,ജോയിന്റ്  സെക്രട്ടറി ശീനിവാസ് മാധവന്‍ , ജസ്റ്റിന്‍  മഞ്ഞളി ,ജിനേഷ് ബേബി ,റോയ് കെ.ഔസേപ്പ് ,അപ്പു മണലിത്തറ ,ജെറിന്‍ മാത്യു എന്നിവരെയും തെരഞ്ഞെടുത്തു.

കമ്മറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി , ട്രഷറര്‍ ബിജു അബ്രാഹം ,ജോയിന്റ് ട്രഷറര്‍ ബിനു എബ്രഹാം , സ്‌പോര്‍ട്‌സ് സെക്രട്ടറി സുബിന്‍ സിറിയക് , വെല്‍ഫെയര്‍ ഓഫിസര്‍ ജോജി മാത്യു ,എല്‍ദോ വര്‍ഗീസ് , എക്‌സ്-ഒഫീഷ്യോ അംഗമായ മുന്‍ ജനറല്‍ സെക്രട്ടറി ജോസ് തോമസ് (ബോബി ) എന്നിവരും സന്നിഹിതരായിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.