CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 32 Seconds Ago
Breaking Now

സ്‌പെഷ്യൽ ഡ്രൈ ചിക്കൻ മഞ്ചൂരിയൻ

 ചേരുവകള്‍:

 

1 എണ്ണ മൂന്ന് ടേബിള്‍സ്പൂണ്‍

ഇഞ്ചി ഒരു ടേബിള്‍സ്പൂണ്‍ (നന്നായി അരിഞ്ഞത്)

വെളുത്തുള്ളി ഒരു ടേബിള്‍സ്പൂണ്‍(നുറുക്കിയത്)

ചെറിയുളളി ഒരു പിടി

കോണ്‍ഫ്‌ളോര്‍ ഒരു ടീസ്പൂണ്‍

വെള്ളം രണ്ട് ടേബിള്‍സ്പൂണ്‍

 

2 ചിക്കന്‍ ഒരു കപ്പ് ചെറുതായി നുറുകക്കിയത്

മുട്ട ഒന്ന്

സോയ സോയ് ഒരു ടീസ്പൂണ്‍

മൈദ രണ്ട് ടേബിള്‍സ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

കുരുമുളക് ആവശ്യത്തിന്

 

3 കെച്ചപ്പ് കാല്‍കപ്പ്

സോയ സോസ് ഒരു ടേബിള്‍സ്പൂണ്‍

പച്ചമുളക് സോസ് മൂന്ന് ടേബിള്‍സ്പൂണ്‍

ചുവന്ന മുളക് സോസ് മൂന്ന് ടേബിള്‍സ്പൂണ്‍

വിനിഗര്‍ ഒരു ടീസ്പൂണ്‍

പഞ്ചസാര അര ടീസ്പൂണ്‍

 

തയ്യാറാക്കുന്ന വിധം

രണ്ടാമത്തെ ചേരുവകളെല്ലാം ചിക്കനില്‍ പുരട്ടി ഒരു മണിക്കൂര്‍ വെക്കുക. ഒരു നോണ്‍സ്റ്റിക് പാനില്‍ എണ്ണ ചൂടാക്കി ചിക്കന്‍ അതിലേക്കിടുക. സ്വര്‍ണ നിറമാകും വരെ വറുക്കാം. ശേഷം മാറ്റിവെക്കുക.

 

മൂന്നാമത്തെ ചേരുവളെല്ലാം നന്നായി മിക്‌സ് ചെയ്ത് മാറ്റിവെക്കുക. കോണ്‍ഫ്ളോറില്‍ വെള്ളം ചേര്‍ത്ത് മാറ്റിവെക്കുക.

 

ഒരു പാനില്‍ എണ്ണയെടുത്ത് ഇഞ്ചിയും വെളുത്തുള്ളിയും ചെറിയുള്ളിയും വഴറ്റുക. ഇത് സോസിലേക്കു ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് സോസ് ചേര്‍ക്കുക. കട്ടിയാവുന്നതുവരെ വേവിക്കുക.

ഇതിലേക്ക് വറുത്തെടുത്ത ചിക്കന്‍ ഇട്ട് നന്നായി മിക്‌സ് ചെയ്യുക. ശേഷം കോണ്‍ഫ്‌ളോര്‍ മിക്‌സ് ചേര്‍ക്കുക. രുചികരമായ ചിക്കൻ മഞ്ചൂരിയൻ റെഡി. ചപ്പാത്തി, പൊറോട്ട എന്നിവയ്ക്ക് നല്ലൊരു കോമ്പിനേഷനാണ് ഇത്.