ജിനേഷ് ബേബി
ബ്രിസ്റ്റോൾ യൽദോ മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ ഈ വർഷത്തെ ന്യൂ ഇയർ ആഘോഷം വെസ്റ്റ്ബറി ഓൺ ട്രിമ്മിൽ ഉള്ള ന്യൂമാൻ ഹാളിൽ വച്ച് ജനുവരി 21ന് ആഘോഷിക്കുന്നു. അന്നേ ദിവസം രാവിലെ 9 മണിക്ക് ഫിൽട്ടണിൽ ഉള്ള സെന്റ്. ഗ്രിഗറി, ദി ഗ്രേറ്റ് ചർച്ചിൽ ഇടവക വികാരി ഫാ. അനീഷ് കവലയിലിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന, തുടർന്ന് 2 മണിക്ക് ന്യൂമാൻ ഹാളിൽ വച്ച് ന്യൂ ഇയർ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഇടവക അംഗങ്ങളുടെ വിവിധ കലാപരിപാടികൾ സ്വിൻഡൻ സ്റ്റാർസിന്റെ ഗാനമേള എന്നിവ പ്രത്യേക ആകർഷണമായിരിക്കും. വൈകീട്ട് 8 മണിക്ക് സ്നേഹവിരുന്നോട് കൂടി പരിപാടികൾ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
നൈസെന്റ് (ട്രസ്റ്റി): 07809 444940
ഷാജി (സെക്രട്ടറി): 07886 360688
ടിറ്റി (കോ -ഓർഡിനേറ്റർ): 07515 828541
വേദി: ന്യൂമാൻ ഹാൾ, ഗ്രാൻജ് കോർട്ട് റോഡ്, BS94DR