CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 2 Minutes 32 Seconds Ago
Breaking Now

നാട്ടു വിശേഷങ്ങളും വീട്ടു വിശേഷങ്ങളും പങ്കു വയ്ക്കുവാന്‍ മണർകാട്‌ നിവാസികള്‍ ഒത്തുച്ചേരുന്നു; മണർകാട്‌ സംഗമം മെയ് 13ന്

ജോഷി കുര്യാക്കോസ് 

യുകെയില്‍ ഉള്ള മണര്‍കാട് നിവാസികള്‍ മെയ് 13ന് വൂര്‍സെസ്റ്ററില്‍ ഒത്തുചേരുന്നു , ഇത് മൂന്നാം തവണയാണ് സംഗമം നടക്കുന്നത്. നാലുമണി കാറ്റിന്റെ കുളിരും ,പെരുന്നാളിലെ പാച്ചോറിന്റെ രുചിയും , പത്താമുദയഘോഷ യാത്രയുടെ വര്‍ണകാഴ്ചകളും അയവിറക്കാന്‍    മണര്‍കാട് പ്രദേശത്തുനിന്നും യുകെയില്‍ കുടിയേറിയ എല്ലാവരെയും ക്ഷണിക്കുന്നു.

നാടിന്റെ വിവിധ ഭാഗത്തുനിന്നും എത്തിച്ചേരുന്ന വ്യക്തികളും കുടുംബങ്ങളുമായി സൗഹൃദം പങ്കിടാനും, ബന്ധങ്ങള്‍ ഊട്ടി വളര്‍ത്താനും, കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഉള്ള വേദി കൂടിയാണ് സംഗമം  .

മെയ് രണ്ടാം ശനിയാഴ്ച്ച വിപുലമായ കലാ -കായിക പരിപാടികളോട്  കൂടെ ഈ വര്‍ഷത്തെ സംഗമം നടത്തപ്പെടുന്നു .

കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി ബന്ധപെടുക 

ബിജു കുര്യാക്കോസ് -07817680434

ജോണ്‍ എബ്രഹാം (കിഷോര്‍ )- 07728369255

ജേക്കബ് മാത്യു - 07850370925

 

 

 




കൂടുതല്‍വാര്‍ത്തകള്‍.