സഖറിയാ പുത്തൻകളം
ലീഡ്സ് ക്നാനായ കാത്തലിക് അസോസിയേഷൻ രൂപീകൃതമായിട്ട് പത്തു വർഷങ്ങൾ പൂർത്തിയാകുന്ന 2018 ൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ദശാബ്ദിയാഘോഷങ്ങൾക്ക് നടവിളിയോടെ തുടക്കമായി. ലീഡ്സ് ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവേളയിലാണ് യു.കെ.കെ.സി.എ സെൻട്രൽ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ ദശാബ്ദിയാഘോഷങ്ങൾക്ക് തുടക്കമായത്.
പ്രസിഡന്റ് ബിനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി ഉത്ഘാടനം ചെയ്തു. ജോസി നെടുംതുരുത്തി പുത്തൻപുര, ബാബു തോട്ടം, സഖറിയാ പുത്തൻകളം, ജോസ് മുഖച്ചിറ എന്നിവർ ആശംസകളർപ്പിച്ചു.
യു.കെ.കെ.സി.എയുടെ യൂണിറ്റ് വിഹിതം നൽകുന്ന പ്രഥമ യൂണിറ്റായി ലീഡ്സ് യൂണിറ്റ് മാറിയപ്പോൾ ചരിത്രപരമായ തുടക്കത്തിന് വേദിയായി മാറി. ലീഡ്സ് യൂണിറ്റ് ട്രഷറർ ബാബു മുഖച്ചിറയിൽ യു.കെ.കെ.സി.എ ട്രഷറർ ബാബു തോട്ടത്തിലിന് യൂണിറ്റ് വിഹിതം കൈമാറി.
ലീഡ്സ് യൂണിറ്റ് പ്രസിഡന്റ് ബിനീഷ്, ഷിബു കുടത്തിനാൽ, ബാബു മുഖച്ചിറ, ഷൈജോ വടകര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.