CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 27 Seconds Ago
Breaking Now

ബ്രിസ്റ്റോളിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ടോജിക്കും കുടുംബത്തിനും യുണൈറ്റഡ്‌ ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ സ്‌നേഹനിർഭരമായ യാത്രയയപ്പ് നൽകി...

ജെഗി ജോസഫ്   

കഴിഞ്ഞ 16 വർഷത്തോളം ബ്രിസ്റ്റോളിൽ താമസിച്ചു വന്നിരുന്ന, ഇപ്പോൾ ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ഉഴവൂർ സ്വദേശികളായ ടോജിക്കും കുടുംബത്തിനും യുബിഎംഎ (യുണൈറ്റഡ്‌ ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ ) സ്‌നേഹനിർഭരമായ യാത്രയയപ്പ് നൽകി. ബ്രിസ്റ്റോളിലെ ഹിൽട്ടൺ കമ്മ്യൂണിറ്റി ഹാളിൽ ഇന്നലെ രാത്രി 7 മണിക്കായിരുന്നു പ്രോഗ്രാം.  


ബ്രിസ്റ്റോൾ സൗത്ത്മീഡ് ഹോസ്പിറ്റലിൽ നേഴ്‌സസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ടോജി ജെയിംസ്. ഭാര്യ സുനി ടോജി ബി ആർ ഐ ഹോസ്പിറ്റലിൽ നേഴ്സാണ്. ലീയോ, ആൽഫി, ആലീസ് എന്നിവരാണ് മക്കൾ. മാർച്ച് അവസാനത്തോടെ ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ഇവർക്ക് സമ്പൽസമൃദ്ധവും ഐശ്വര്യപൂർണ്ണവുമായ ജീവിതം ഉണ്ടാകട്ടെയെന്ന് യുബിഎംഎ പ്രസിഡന്റ് ജെയ് ചെറിയാൻ ആശംസിച്ചു.


ബ്രിസ്റ്റോളിൽ താൻ വന്ന നാൾ മുതൽ സൗഹൃദത്തിലായിരുന്ന ടോജി സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ എന്നും ശ്രദ്ധാലുവായിരുന്ന ടോജിക്കു പുതിയ ദേശത്തും ധാരാളം സുഹൃത്ബന്ധങ്ങൾ ഉണ്ടാകട്ടെയെന്ന് യുബിഎംഎ സെക്രട്ടറി ബിജു പപ്പാരിൽ ആശംസിച്ചു. യുബിഎംഎ വൈസ് പ്രസിഡന്റ് മാത്യു ചിറയത്ത്, മുൻ യുബിഎംഎ പ്രസിഡന്റ് ജെഗി ജോസഫും ടോജിക്കും കുടുംബത്തിനും ആശംസകൾ നേർന്നു.


യുബിഎംഎ യുടെ സ്നേഹോപഹാരം ടോജിക്കും സുനിക്കും യുബിഎംഎ വൈസ് പ്രസിഡന്റ് മാത്യു ചിറയത്ത് സമ്മാനിച്ചു. വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെയാണ് പ്രോഗ്രാമിന് തിരശീല വീണത്. യുബിഎംഎ പ്രസിഡന്റ് ജെയ് ചെറിയാൻ, വൈസ് പ്രസിഡന്റ് മാത്യു ചിറയത്ത്, സെക്രട്ടറി ബിജു പപ്പാരിൽ, ജോൺ ജോസഫ്, സോണി ജെയിംസ്, ജാക്ക്സൺ ചിറയത്ത്, മെജോ ചെന്നേലിൽ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

 




കൂടുതല്‍വാര്‍ത്തകള്‍.