ജെഗി ജോസഫ്
ബ്രിസ്റ്റോൾ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്കയുടെ ഈ വർഷത്തെ സർഗോത്സവവും കലാസന്ധ്യയും 2017 ഫെബ്രുവരി 25ന് സൗത്ത്മീഡ് കമ്മ്യൂണിറ്റി ഹാളിൽ അരങ്ങേറും. രാവിലെ പത്തു മണി മുതല്‍ ആറു മണിവരെ നാല് സ്റ്റേജ് കളിലായാണ് സർഗോത്സവത്തിന്റെ മത്സരങ്ങള്‍ നടക്കുന്നത് . ബ്രിസ്റ്റോളിലെ കലാമേളയ്ക്ക് പുതിയ മട്ടും ഭാവവും നൽകിയാണ് ഈ വർഷം ബ്രിസ്ക കലാമേളയെ സർഗോത്സവമായി അണിയിച്ചൊരുക്കുന്നത്.
ശനിയാഴ്ച രാവിലെ നടക്കുന്ന മത്സരങ്ങളുടെ സമ്മാനദാനം അന്ന് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് നടക്കുന്നതാണ്. അതിന് അകമ്പടിയായി ബ്രിസ്റ്റോളിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന രണ്ടു മണിക്കൂറോളം നീണ്ടു നിൽക്കുന്ന കലാസന്ധ്യ ബ്രിസ്ക സർഗോത്സവത്തിനെ കൂടുതൽ ആകർഷകമാക്കും. മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും ഒരുക്കുന്നുണ്ട്.
ഇന്നലെ ചേർന്ന ബ്രിസ്ക എക്സിക്യൂട്ടീവ് സർഗോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. വിവിധ അസോസിയേഷനുകളിൽ നിന്നുമുള്ള ധാരാളം കുട്ടികൾ സർഗോത്സവത്തിൽ മാറ്റുരക്കുന്നതിനായി ഇതിനകം തന്നെ പേരുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. രജിസ്ട്രേഷൻ ഇപ്പോഴും തുടരുകയാണ്.
ബ്രിസ്റ്റോളിലെ എല്ലാ മലയാളി അസോസിയേഷനുകളും ഉൾപ്പെടുന്ന ബ്രിസ്കയിലെ കുട്ടികളുടെയും മുതിർന്നവരുടെയും കലാവാസനകളും സർഗ്ഗവാസനകളും തിരിച്ചറിഞ്ഞു അവയെ വളർത്തിയെടുക്കുവാനുള്ള ഒരു വേദിയായിട്ടാണ് സർഗോത്സവം ആരംഭിച്ചത്.
തങ്ങളുടെ മികവുകള്‍ ഓരോരുത്തരും വേദിയില്‍ അവതരിക്കുമ്പോള്‍ അത് കാണികളിലും അഭിമാനവും ഒപ്പം സന്തോഷവും നിറഞ്ഞ അനുഭവവുമാകും. മുൻകാലങ്ങളിലും ബ്രിസ്ക കലാമേളകൾ വലിയ മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്. വാശിയേറിയ മത്സരങ്ങളാകും ഇക്കുറിയും അരങ്ങേറുക.
കളറിങ്ങ്, പെയ്ന്റിങ്, മെമ്മറി ടെസ്റ്റ്, കവിതാ പാരായണം, പ്രസംഗം, ഗാനാലാപനം, ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍ നൃത്ത മത്സരങ്ങള്‍ എന്നിങ്ങനെ വിവിധയിനം മത്സരങ്ങളാണ് ബ്രിസ്ക കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരുക്കിയിരിക്കുന്നത്. പ്രായം പരിഗണിച്ച് ആറ് ഗ്രൂപ്പുകളിലായി മത്സരാര്‍ത്ഥികളെ വേര്‍തിരിച്ചിട്ടുണ്ട്. ഒരാള്‍ക്ക് പരമാവധി അഞ്ച് മത്സരങ്ങളില്‍ പങ്കെടുക്കാം. 5 പൗണ്ടാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷന് ഫീസ്.
സർഗോത്സവത്തിന് ഇനിയും പേരുകൾ നൽകുവാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് ബ്രിസ്ക പ്രസിഡന്റ് മാനുവൽ മാത്യുവും ബ്രിസ്ക ആർട്സ് കോർഡിനേറ്റർമാരായ സെബാസ്റ്റ്യൻ ലോനപ്പനും സന്ദീപ് കുമാറും അറിയിച്ചു.
സമയം; ഫെബ്രുവരി 25 രാവിലെ 10 മണി മുതല്‍ 6 മണി വരെ
സ്ഥലം; സൗത്ത്മീഡ് കമ്യൂണിറ്റി ഹാള്‍,248 ഗ്രേസ്റ്റോക്ക് അവന്യൂ, BS106BQ
കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രിസ്ക ആര്‍ട്സ് കോര്‍ഡിനേറ്റര്‍മാരായ സെബാസ്ററ്യന് ലോനപ്പനെയോ, സന്ദീപ് കുമാറിനെയോ ബന്ധപ്പെടുക. ;
സെബാസ്റ്റ്യന്‍ ലോനപ്പന് : 07809294312
സന്ദീപ് കുമാര്‍: 07412653401