CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 2 Minutes 38 Seconds Ago
Breaking Now

യുക്മ നാഷണൽ കലാമേളയുടെ തീയതികൾ പുതുക്കി നിർണ്ണയിച്ചു

അനീഷ് ജോൺ, പി.ആർ.ഒ 

യുക്മ നാഷണൽ കലാമേളയുടെ തീയതികൾ പുതുക്കി നിർണ്ണയിച്ചു. ഒക്ടോബർ 28 ശനിയാഴ്ചയാണ് പുതുക്കിയ തീയതി. യുക്മ നാഷണൽ കലാമേളകൾ യുകെ മലയാളികളുടെ ദേശീയ ഉത്സവം ആയി മാറിയ സാഹചര്യത്തിൽ യുകെ മലയാളികളുടെ ആശയും ആവേശവും കണക്കിലെടുത്തു കഴിഞ്ഞ കാലങ്ങളിൽ നിരന്തരമായ മാറ്റങ്ങൾക്കു വിധേയമായി കൊണ്ടാണ് യുക്മ നാഷണൽ കലാമേളകൾ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചത്.

ഒക്ടോബർ മാസത്തിനു മുൻപ് ദേശീയ കലാമേളകൾ നടത്തണം എന്ന് ആവശ്യം നിരന്തരമായി ഉയർന്നിട്ടുണ്ട് എങ്കിലും നവംബർ ആദ്യ ശനിയാഴ്ച ആയിരുന്നു ഇത് വരെ യുക്മക്ക് പ്രഖ്യാപിക്കാൻ കഴിഞ്ഞിരുന്ന ഏറ്റവും നേരത്തെ ഉള്ള തീയതി . നാളിതു വരെ നവംബർ മാസത്തിലെ ആദ്യ ശനിയഴ്ച ആണ് കലാമേളകൾ നടന്നു പോരുന്നത്. ഈ കാലയളവിൽ എല്ലാം തന്നെ മാറ്റങ്ങൾക്കു വിധേയം ആയി നവ നാനോന്മുഖമായി വളർന്നു വരികയാണ് യുക്മ കലാമേളകൾ .

ഈ വർഷവും  മുൻ വർഷങ്ങളുടെ തീയതികൾക്കു ചുവടു പിടിച്ചു നവംബർ ആദ്യ ശനിയാഴ്ച കലാമേള പ്രഖ്യാപിച്ചു എങ്കിലും വിവിധ അംഗ അസ്സോസ്സിയേഷനുകളുടെയും യുക്മ അഭ്യുദയകാംഷികളുടെയും നിരന്തരമായ അഭ്യർത്ഥന കണക്കിലെടുക്കുവാൻ നാഷണൽ കമ്മറ്റി തീരുമാനിക്കുകയായിരുന്നു. അതിന്റെ വെളിച്ചത്തിൽ യുക്മ നാഷണൽ  കലാമേള ഒക്ടോബർ അവസാന ശനിയാഴ്ച നടത്തുന്നതിൽ യാതൊരു തടസ്സവും ഇല്ല എന്ന് മനസിലാക്കി കൊണ്ടാണ് ഈ തീരുമാനം കൈ കൊണ്ടത്.

നിരന്തരമായ അഭ്യർത്ഥനകൾ ഉണ്ടായിട്ടുണ്ട് എങ്കിലും അസ്സോസ്സിയേഷനുകളുടെയും യുകെ മലയാളികളുടെയും സൗകര്യം കണക്കിലെടുത്തു കൊണ്ടാണ് ഈ മാറ്റം. ഇതനുസരിച്ചു വേനൽ കാല അവധി കഴിഞ്ഞു നാട്ടിൽ നിന്നും എത്തുന്ന യുകെ മലയാളികൾക്ക് അസ്സോസ്സിയേഷനുകളിലെ ഓണാഘോഷവും കഴിഞ്ഞു കലാമേളയ്ക്ക് ഒരുങ്ങുവാൻ ആവശ്യത്തിന് സമയം  ലഭിക്കുന്നുണ്ട്. സെപ്റ്റംബർ 30 ശനിയാഴ്ച മുതൽ ഒക്ടോബർ 21 ശനിയാഴ്ച വരെ റീജിയണൽ കലാമേളകൾ നടത്തുവാനുള്ള സൗകര്യം ഉണ്ട്.  

അത് പോലെ തന്നെ കലാമേളകൾ തുടങ്ങിയ കാലം മുതൽ തന്നെ പങ്കെടുക്കുന്ന കുടുംബങ്ങൾ  തന്നെയാണ് പ്രധാനമായും സമ്മർ അവധി തീരുന്നതിനു മുൻപ് കലാമേളകൾ പുർത്തീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഈ വർഷം സമ്മർ അവധിക്കു മുൻപ് തന്നെ കലാമേളകൾ തീർക്കുവാൻ കഴിയും എന്നതും പുതുക്കിയ തീയതിയുടെ പ്രത്യേകതയാണ് . കൂടാതെ കലാമേളകളിൽ ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ മറികടക്കുവാനും, യുക്മ നാഷണൽ കലാമേളയിൽ പങ്കെടുക്കാൻ എത്തുന്ന മത്സരാർത്ഥികൾക്കും കൂടാതെ കുടുംബാംഗങ്ങൾക്കും മത്സരം കാണാൻ എത്തുന്ന ആയിരക്കണക്കിന് യുകെ മലയാളികൾക്കും ഈ തീരുമാനം ഒരു ആശ്വാസം ആകും എന്ന് യുക്മ ദേശീയ നിർവാഹക സമിതി പ്രത്യാശിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.