CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 23 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ വിഭൂതി തിരുക്കർമങ്ങൾ ഞായറാഴ്ച്ച; ഫാ.ജോർജ് കരിന്തോളിൽ നയിക്കുന്ന നോമ്പുകാല ധ്യാനം മാർച്ച് 3 മുതൽ 5 വരെ തീയതികളിൽ

സാബു ചുണ്ടക്കാട്ടിൽ 

മാഞ്ചസ്റ്റർ:മാഞ്ചസ്റ്റർ സെൻറ് തോമസ് സിറോ മലബാർ കമ്യുണിറ്റിയിൽ വിഭൂതി തിരുക്കർമങ്ങൾ ഞാറാഴ്ച്ച നടക്കും.വിഥിൻഷോ സെൻറ് ആൻറണീസ് ദേവാലയത്തിൽ വൈകുന്നേരം 5 മുതൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ ഇടവക വികാരി റെവ.ഡോ.ലോനപ്പൻ അരങ്ങാശേരി മുഖ്യ കാർമ്മികനാകും.

പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയും,കാലടി എമ്മാവൂസ് ധ്യാന കേന്ദ്രം ഡയറക്ക്ട്ടറുമായ ഫാ.ജോർജ് കരിന്തോളിൽ നയിക്കുന്ന നോമ്പുകാല ധ്യാനം മാർച്ച് 3 മുതൽ 5 വരെ തീയതികളിൽ നടക്കും. മൂന്നാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ രാത്രി 9 വരെയും.ശനിയാഴ്ച രാവിലെ 10.30 മുതൽ വൈക്യന്നേരം 4 വരെയും. ഞായറാഴ്ച്ച രാവിലെ 11 മുതൽ വൈകുന്നേരം 6 വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.


നോമ്പുകാല തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു ജീവിത നവീകരണത്തിലൂടെ ദൈവാനുഗ്രഹങ്ങൾ ധാരാളമായി പ്രാപിക്കുവാൻ ഏവരേയും ഇടവക വികാരി റെവ ഡോ.ലോനപ്പൻ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം.

St,Antons church

Dunkery Road

Manchester

M22 0WR




കൂടുതല്‍വാര്‍ത്തകള്‍.